News
ന്യുമോണിയ; ബോളിവുഡ് അഭിനേതാവ് നസറുദ്ദീൻ ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യുമോണിയ; ബോളിവുഡ് അഭിനേതാവ് നസറുദ്ദീൻ ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യുമോണിയ രോഗം കടുത്തതിനെ തുടർന്ന് ബോളിവുഡ് അഭിനേതാവ് നസറുദ്ദീൻ ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യുമോണിയ കടുത്തതിനെ തുടര്‍ന്ന് ബോളിവുഡ് നടന് നസറുദ്ദീന്‍ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ന്യുമോണിയ കൂടാതെ അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ കുറച്ച് പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യയും മക്കളും അദ്ദേഹത്തിനൊപ്പം ഉണ്ടെന്നും താരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്നും കുടുംബത്തിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
രണ്ട് ദിവസം മുമ്പാണ് നസറുദ്ദീന്‍ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടക്കത്തില്‍ ന്യുമോണിയയുടെ ചികിത്സയ്ക്കു വേണ്ടിയാണ് വന്നതെങ്കിലും വിദഗ്ദ്ധ പരിശോധനയില്‍ ശ്വാസകോശത്തില്‍ ചില പ്രശ്നങ്ങള്‍ കണ്ടെത്തുകയായിരുന്നുവെന്ന് താരത്തിന്റെ ഒരു ബന്ധു അറിയിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇപ്പോള്‍ സ്ഥിതി മെച്ചമാണെന്നും ബന്ധു പറഞ്ഞു. ഇതിനു മുമ്പും പലതവണ നസറുദ്ദീന്‍ ഷാ ആശുപത്രിയിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. അപ്പോഴെല്ലാം അവയെ നിഷേധിച്ചുകൊണ്ട് നസറുദ്ദീന്‍ ഷാ തന്നെ രംഗത്തു വന്നിരുന്നു.
