Connect with us

ബോളിവുഡ് നടി മന്ദിര ബേദിയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശല്‍ അന്തരിച്ചു

News

ബോളിവുഡ് നടി മന്ദിര ബേദിയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശല്‍ അന്തരിച്ചു

ബോളിവുഡ് നടി മന്ദിര ബേദിയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശല്‍ അന്തരിച്ചു

ബോളിവുഡ് നടി മന്ദിര ബേദിയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശല്‍ അന്തരിച്ചു. ഹൃദയാഘാതം മൂലം വെളുപ്പിന് 4.30 നാണ് മരണം സംഭവിച്ചത്.

‘അവന്‍ നേരത്തെ പോയി. ഇന്ന് രാവിലെ നിര്‍മ്മാതാവും സംവിധായകനുമായ രാജ് കൗശലിനെ നമുക്ക് നഷ്ടമായി. വളരെയധികം ദുഃഖം തോന്നുന്നു. എന്‍റെ ആദ്യചിത്രമായ മൈ ബ്രദര്‍ നിഖിലിന്‍റെ നിര്‍മ്മാതാക്കളിലൊരാളായിരുന്നു കൗശല്‍. ഞങ്ങളുടെ കാഴ്ചപ്പാടിൽ വിശ്വസിക്കുകയും ഞങ്ങളെ പിന്തുണക്കുകയും ചെയ്ത ചുരുക്കം ചിലരിൽ ഒരാൾ. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു” സംവിധായകന്‍ ഒനിര്‍ ട്വിറ്ററില്‍ കുറിച്ചു.

നടനായി സിനിമയിലെത്തിയ രാജ് മൂന്ന് ചിത്രങ്ങളും എണ്ണൂറോളം പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 2006ൽ പുറത്തിറങ്ങിയ ആന്റണി കോൻ ഹേ എന്ന ചിത്രമാണ് രാജ് ആദ്യമായി സംവിധാനം ചെയ്തത്.

പിന്നീട് 2004ല്‍ ശാദി കാ ലഡ്ഡൂ, 1999ൽ പ്യാർ മേ കഭി കഭി എന്നീ ചിത്രങ്ങളും ഒരുക്കി.98 ൽ സ്വന്തമായി പരസ്യ കമ്പനി ആരംഭിച്ച രാജ് 800 ലധികം പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്.

1999ലാണ് കൌശലിന്‍റെയും മന്ദിരാ ബേദിയുടെയും വിവാഹം നടന്നത്. വീര്‍ കൗശല്‍, താരാ ബേദി കൗശല്‍ എന്നീ രണ്ട് മക്കളും ഇവര്‍ക്കുണ്ട്. നാല് വയസുകാരിയായ താരയെ ദമ്പതികള്‍ കഴിഞ്ഞ വര്‍ഷമാണ് ദത്തെടുത്തത്.

More in News

Trending

Recent

To Top