News
പണം നല്‍കിയിട്ടും പണയവസ്തുക്കള്‍ മടക്കി നല്‍കുന്നില്ല; നിര്‍മ്മാതാവിനെതിരെ വിശ്വാസവഞ്ചനയ്ക്ക് പരാതി നല്കി നടന് വിശാല്‍
പണം നല്‍കിയിട്ടും പണയവസ്തുക്കള്‍ മടക്കി നല്‍കുന്നില്ല; നിര്‍മ്മാതാവിനെതിരെ വിശ്വാസവഞ്ചനയ്ക്ക് പരാതി നല്കി നടന് വിശാല്‍

നിര്‍മാതാവ് ആര്.ബി ചൗധരിക്ക് എതിരെ വിശ്വാസവഞ്ചന കാണിച്ചെന്ന് ആരോപിച്ച് നടൻ വിശാല്‍ പരാതി നൽകി. വീടിന്റെ ആധാരവും രേഖകളും തിരികെ നല്‍കിയില്ലെന്നാണ് ആരോപണം. വിശാലിന്റെ ഉടമസ്ഥതയിലുള്ള വിശാല്‍ ഫിലിം ഫാക്ടറി സിനിമ നിര്‍മിക്കാനായി ചൗധരിയില്‍ നിന്നും പണം വാങ്ങിയിരുന്നു.
സ്വന്തം വീട് ഈടായി നല്‍കിയാണ് വിശാല്‍ പണം വാങ്ങിയത്. എന്നാല്‍, പണം തിരികെ നല്‍കിയിട്ടും വീടിന്റെ ആധാരവും രേഖകളും തിരികെ നല്‍കിയില്ലെന്ന് വിശാല്‍ ആരോപിക്കുന്നു. പണം നല്കി രേഖകള്‍ തിരികെ ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറിയതായി താരം പറയുന്നു.
പിന്നീട് രേഖകള്‍ കാണാനില്ലെന്നാണ് പറഞ്ഞതായും വിശാല്‍ ടി നഗര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. വിശാലിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.
ഇരുമ്പു തിരൈ എന്ന സിനിമയ്ക്ക് വേണ്ടിയാണ് താരം പണം വാങ്ങിയത്. പി.എസ് മിത്രന് സംവിധാനം ചെയ്ത ചിത്രം 2018ല്‍ ആണ് റിലീസ് ചെയ്തത്. 14.5 കോടിക്ക് തമിഴ്നാട് തിയേറ്റര്‍ അവകാശം വിറ്റ ചിത്രം 105 കോടി വേള്‍ഡ് വൈഡ് കലക്ഷന്‍ നേടിയിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...