ബ്ലാക്ക് ബിക്കിനിയില്‍ സൂപ്പര്‍ ഹോട്ട്; തുര്‍ക്കിയില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങളുമായി പരിനീതി ചോപ്ര, ലോക്ക്ഡൗണിലും എങ്ങനെ തുര്‍ക്കിയിലെത്തിയെന്ന ചോദ്യത്തിന് മറുപടിയുമായി താരം

ഏറെ ആരാധകരുള്ള താരമാണ് പരിനീതി ചോപ്ര. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തുര്‍ക്കിയില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങളാണ് പരിനീതി ചോപ്ര പങ്കുവെച്ചിരിക്കുന്നത്. നടി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
ഇതിന് പിന്നാലെ ആരാധകരുമായി സംവദിക്കാന്‍ ഒരു ചോദ്യോത്തര വേളയും താരം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് പലയിടത്തും ലോക്ഡൗണും യാത്രാവിലക്കുമെല്ലാം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരിനീതി എങ്ങനെ തുര്‍ക്കിയില്‍ എത്തി എന്നതായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. കൂടുതല്‍ പേരും ഇത് ആവര്‍ത്തിക്കുകയും ചെയ്തു.
എന്നാല്‍ ആരാധകരുടെ സംശയത്തിനും മറുപടി നല്‍കാന്‍ താരം മറന്നില്ല. ‘ഇന്ത്യയില്‍ നിന്നും മിക്കവര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഞാന്‍ ഇത് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു, മാര്‍ച്ച് മുതല്‍ ഞാന്‍ രാജ്യത്തിന് പുറത്താണ്. ഈ പ്രയാസകരമായ സമയത്തും സ്വതന്ത്രമായി യാത്ര ചെയ്യാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. ഈ ഭാഗ്യത്തെ ഞാന്‍ നിസ്സാരമായി കാണുന്നുമില്ല” എന്നായിരുന്നു പരിനീതിയുടെ മറുപടി.
തനിക്ക് അസൂയ തോന്നുന്നുവെന്നാണ് പരിനീതി പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ നടിയും പരിനീതിയുടെ സഹോദരിയുമായ പ്രിയങ്ക ചോപ്ര കുറിച്ചത്. പരിനീതി ചോപ്രയുടെ ഏറ്റവും പുതിയ ചിത്രം ‘ സന്ദീപ് ഔര്‍ പിങ്കി ഫറാര്‍’ നെറ്റ്ഫ്‌ലിക്‌സില്‍ മികച്ച പ്രതികരണം നേടുകയാണ്. അര്‍ജുന്‍ കപൂറാണ് ചിത്രത്തിലെ നായകന്‍. ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതം പറയുന്ന ചിത്രമാണ് പരിനീതിയുടെ പുറത്തിറങ്ങിയ മറ്റൊരു ചിത്രം.