Connect with us

തങ്ങളുടെ വിവാഹം സാധുവല്ല, വേണമെങ്കില്‍ ലീവ് ഇന്‍ റിലേഷന്‍ ഷിപ്പ് എന്ന് വിളിക്കാം; വിവാഹമോചനത്തിന്റെ ആവശ്യമില്ലെന്ന് നുസ്രത്ത് ജഹാന്‍

News

തങ്ങളുടെ വിവാഹം സാധുവല്ല, വേണമെങ്കില്‍ ലീവ് ഇന്‍ റിലേഷന്‍ ഷിപ്പ് എന്ന് വിളിക്കാം; വിവാഹമോചനത്തിന്റെ ആവശ്യമില്ലെന്ന് നുസ്രത്ത് ജഹാന്‍

തങ്ങളുടെ വിവാഹം സാധുവല്ല, വേണമെങ്കില്‍ ലീവ് ഇന്‍ റിലേഷന്‍ ഷിപ്പ് എന്ന് വിളിക്കാം; വിവാഹമോചനത്തിന്റെ ആവശ്യമില്ലെന്ന് നുസ്രത്ത് ജഹാന്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ നുസ്രത്ത് ജഹാന്‍. തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുളള താരം ഇപ്പോഴിതാ തന്റെ വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ്. വ്യവസായിയായ നിഖില്‍ ജെയിനുമായി താന്‍ വേര്‍പിരിഞ്ഞുവെന്ന് നുസ്രത്ത് ജഹാന്‍ പറയുന്നു. തങ്ങളുടെ വിവാഹം സാധുവല്ലാത്തതിനാല്‍ വിവാഹമോചനം നടത്തേണ്ട കാര്യമില്ലെന്നും നുസ്രത്ത് പറഞ്ഞു.

വ്യത്യസ്ത മതവിഭാഗത്തില്‍ നിന്നുള്ളവര്‍ തമ്മിലുള്ള വിവാഹത്തിന് ഇന്ത്യയില്‍ സാധുത ലഭിക്കണമെങ്കില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസറ്റര്‍ ചെയ്യേണ്ടതാണ്. എന്നാല്‍ അത് ചെയ്തിട്ടില്ല. ഞങ്ങളുടേതിനെ വേണമെങ്കില്‍ ലീവ് ഇന്‍ റിലേഷന്‍ ഷിപ്പ് എന്ന് വിളിക്കാം. അതുകൊണ്ട് തന്നെ വിവാഹമോചനം നടത്തേണ്ട കാര്യമില്ല. ഇതെന്റ് സ്വകാര്യ വിഷയമാണ്. അതുകൊണ്ടാണ് ഇത്രയും കാലം പ്രതികരിക്കാതിരുന്നത് എന്നും താരം പറഞ്ഞു.

2019 ന് തുര്‍ക്കിയില്‍ വെച്ചായിരുന്നു നുസ്രത്ത് നിഖിന്‍ ജെയിനെ വിവാഹം കഴിച്ചത്. ലോക്‌സഭയിലേക്ക് താരം തിരഞ്ഞെടുക്കപ്പെട്ട വര്‍ഷം തന്നെയായിരുന്നു വിവാഹം. പിന്നീട് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച വിവാഹസത്കാരത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പങ്കെടുത്തിരുന്നു.

അതേസമയം, ‘ഒരു മണിക്കൂറില്‍ അധികം നീണ്ട’ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രോഷാകുലയായ നുസ്രത്ത് ജഹാന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു മണിക്കൂറിലധികമായി താന്‍ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രിക്ക് വേണ്ടി പോലും താനിത് ചെയ്യില്ലെന്നും നുസ്രത്ത് ജഹാന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ പുറത്ത് വന്നതോടെ പരിഹാസവുമായി ബി.ജെ.പി രംഗത്തെത്തി.

വീഡിയോയില്‍ വാഹനത്തില്‍ പ്രചാരണം നടത്തുന്ന നുസ്രത്തിനോട് ഒരാള്‍ പ്രധാന റോഡ് വരെ വരാന്‍ അഭ്യര്‍ഥിക്കുന്നത് കേള്‍ക്കാം. പ്രധാന റോഡ് ഇവിടെ അടുത്താണെന്നും അര കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളെന്നും ഇദ്ദേഹം നുസ്രത്തിനോട് പറയുന്നുണ്ട്. എന്നാല്‍ നുസ്രത്ത് ഇതിന് തയ്യാറായില്ല. ഒരു മണിക്കൂറില്‍ കൂടുതല്‍ നേരം താന്‍ മുഖ്യമന്ത്രിക്ക് വേണ്ടി പോലും പ്രചാരണം നടത്തില്ലെന്നും നുസ്രത്ത് പറയുന്നുണ്ട്.

തുടര്‍ന്ന് പ്രചാരണ വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ബി.ജെ.പി. ബംഗാള്‍ ഘടകത്തിന്റെ ട്വിറ്റര്‍ പേജിലുള്‍പ്പടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. നന്ദിഗ്രാമില്‍ മമത പരാജയപ്പെടുന്ന എന്ന ഹാഷ്ടാഗ് ഉള്‍പ്പടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.

More in News

Trending

Recent

To Top