കോവിഡ് വാക്സിന് സ്വീകരിച്ചതിന് പിന്നാലെ വിമര്‍ശനങ്ങള്‍ക്ക് ഇരയായതിനെ കുറിച്ച് നടന് രാഹുല്‍ ദേവ്. മാര്‍ച്ചില്‍ ആയിരുന്നു ഡല്‍ഹിയില്‍ വച്ച് രാഹുല്‍ വാക്സിന് എടുത്തത്. ആദ്യ ഡോസ് വാക്സിന് എടുത്തപ്പോള്‍ ഡോക്ടര്‍മാര്‍ തന്നോട് മാസ്ക് മാറ്റാന്‍ ആവശ്യപ്പെട്ടതിനെ കുറിച്ചാണ് താരം പറയുന്നത്.
”ആദ്യ ഡോസ് വാക്സിന് എടുത്തപ്പോള്‍ ഫോട്ടോ എടുക്കാനായി ഡോക്ടര്‍മാര്‍ എന്നോട് മാസ്ക് മാറ്റാനായി ആവശ്യപ്പെട്ടു. മാസ്ക് മാറ്റാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നിന്നും വിമര്‍ശനങ്ങളാണ് എനിക്ക് നേരെ ഉണ്ടായത്. ചിലര്‍ എന്നെ കോവിഡിയറ്റ് എന്നും വിളിച്ചു” എന്നാണ് രാഹുല്‍ ദേവ് ഒരു മാധ്യമത്തോട് പ്രതികരിച്ചത്.
ഓരോ പത്തു മിനിറ്റിലും സഹായം ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങളും കോളുകളും തനിക്കും ലഭിക്കുന്നുണ്ടെന്നും താരം പറയുന്നു. ഒരു രോഗിക്കായി ഡല്‍ഹിയില്‍ ഒരു ബെഡ്ഡിനായി ആവശ്യപ്പെട്ടിരുന്നതായും അതിനും റൂം അല്ലല്ലോ വേണ്ടത് എന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് കേട്ടതെന്നും രാഹുല്‍ പറയുന്നു.
സെലിബ്രിറ്റികള്‍ക്ക് സ്പെഷ്യല്‍ ട്രീറ്റ്മെന്റ് കിട്ടും എന്നാണ് ആളുകള്‍ പറയുന്നത്. എന്നാല്‍ തങ്ങളും ആശുപത്രിയില്‍ ഒരു ബെഡ്ഡിനായി കഷ്ടപ്പെടുകയാണെന്ന് രാഹുല്‍ പറയുന്നത്.
തെന്നിന്ത്യന്‍ സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങുന്ന താരമാണ് രാഹുല്‍ ദേവ്. സാഗര്‍ ഏലിയാസ് ജാക്കി, ശൃംഗാരവേലന്, രാജാധിരാജ തുടങ്ങിയ മലയാള ചിത്രങ്ങളിലും രാഹുല്‍ വില്ലന്‍ വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....