പ്രശസ്ത ചലച്ചിത്ര നിരൂപകനായ രാജീവ് മസന്ത് കോവിഡ്; നില അതിഗുരുതരം
Published on
പ്രശസ്ത ചലച്ചിത്ര നിരൂപകനായ രാജീവ് മസന്ത് കോവിഡ് ബാധിതനായി ചികിത്സയിൽ. നിലവില്‍ മുംബൈയിലെ കോകിലബിന്‍ ആശുപത്രിയിലാണ് മസന്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
മസന്തിന്റെ ഓക്‌സിജന്‍ ലെവലില്‍ മാറ്റം വന്നതോടെ ആരോഗ്യനില ഗുരതരമായിരിക്കുകയാണ്.
ബോളിവുഡ് താരങ്ങളായ ദിയ മിര്‍സ, സുനില്‍ ഷെട്ടി, റിച്ച ഛദ്ദ, ബിപ്പാഷ ബസു എന്നിവര്‍ അദ്ദേഹത്തിന്റെ രോഗം വേഗം ഭേദമാകട്ടെ എന്ന് ട്വീറ്റ് ചെയ്തു.
എന്റര്‍ട്ടെയിന്‍മെന്റ് ജേണലിസ്റ്റ് എന്ന നിലയില്‍ കാന്‍സ് അടക്കം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മസന്ത് ഭാഗമായിട്ടുണ്ട്. ചലച്ചിത്ര നിരൂപകന്‍ എന്ന നിലയില്‍ 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം കരന്‍ ജോഹറിന്റെ ധര്‍മ്മ കോര്‍ണര്‍ സ്‌റ്റോണ്‍ ഏജന്ഡസിയില്‍ അദ്ദേഹം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
Continue Reading
You may also like...
Related Topics:news