News
‘നിങ്ങളുടെ വിശ്വരൂപം കാട്ടൂ മോദിജീ’ ബംഗാളില്‍ ആക്രമണത്തിന് ആഹ്വാനം, കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി, എന്നിട്ടും കലിയടങ്ങാതെ കങ്കണ!
‘നിങ്ങളുടെ വിശ്വരൂപം കാട്ടൂ മോദിജീ’ ബംഗാളില്‍ ആക്രമണത്തിന് ആഹ്വാനം, കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി, എന്നിട്ടും കലിയടങ്ങാതെ കങ്കണ!
ബോളിവുഡ് നടി കങ്കണ റണാവതിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി. കഴിഞ്ഞ ദിവസം ബംഗാളിലെ അതിക്രമത്തെ അതിക്രമം കൊണ്ട് നേരിടണമെന്ന് കങ്കണ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ആണ് പ്രതിക്ഷേധവുമായി ഒരു കൂട്ടര്‍ രംഗത്തെത്തിയത്.
ട്വീറ്റില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ച് നേരിട്ടല്ലാതെ സൂചിപ്പിച്ചെന്നായിരുന്നു വ്യാപകപ്രതിഷേധം ഉയര്‍ന്നത്. ഇതിനു പിന്നാലെ തങ്ങളുടെ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ പ്രസ്തുത അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതായിട്വിറ്റര്‍ അറിയിച്ചത്. എന്നാല്‍ ഇതിനു ശേഷവും കങ്കണ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രതികരണം അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം ബംഗാളില്‍ അരങ്ങേറുന്ന അക്രമസംഭവങ്ങളില്‍ ഒരു മതവിഭാഗത്തെ ലക്ഷ്യം വെക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബംഗാളില്‍ നിന്നുള്ള ബിജെപി എംപി സ്വപന്‍ദാസ് ഗുപ്ത ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് പങ്കുവച്ചുകൊണ്ട് കങ്കണ കുറിച്ച വരികളാണ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയത്.
‘ഇത് ഭയാനകമാണ്. ഒരു ഗുണ്ടയെ കൊല്ലാന്‍ അതിലും വലിയ ഗുണ്ടയെ നമുക്ക് വേണം. കെട്ടഴിഞ്ഞ ഒരു ഭീകരജീവിയെപ്പോലെയാണ് അവര്‍ അവരെ പിടിച്ചുകെട്ടാനായി രണ്ടായിരങ്ങളുടെ തുടക്കത്തിലെ നിങ്ങളുടെ വിശ്വരൂപം കാട്ടൂ മോദിജീ’, എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
എന്നാല്‍ ഇത് ഗുജറാത്ത് കലാപത്തെ ബംഗാളില്‍ ആവര്‍ത്തിക്കാനുള്ള ആഹ്വാനമാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ വ്യാപക പ്രതിഷേധം ആരംഭിച്ചു. പതിനയ്യായിരത്തിലേറെ ട്വീറ്റുകള്‍ ആണ് എത്തിയത്. ഇത്തരത്തില്‍ വിമര്‍ശനം ഉയരവെയാണ് അക്കൗണ്ട് നീക്കം ചെയ്യാനുള്ള തീരുമാനവുമായി ട്വിറ്റര്‍ രംഗത്തെത്തിയത്.