News
കുവൈറ്റില്‍ ഈദുല്‍ ഫിത്വര്‍ അവധിയോട് അനുബന്ധിച്ച് സിനിമാ ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കും
കുവൈറ്റില്‍ ഈദുല്‍ ഫിത്വര്‍ അവധിയോട് അനുബന്ധിച്ച് സിനിമാ ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കും
Published on
കുവൈറ്റില്‍ ഈദുല്‍ ഫിത്വര്‍ അവധിയോട് അനുബന്ധിച്ച് സിനിമാ ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനാനനുമതി ഉള്ളത്.
ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയോടെ നിബന്ധനകള്‍ക്ക് വിധേയമായാണ് സിനിമാശാലകള്‍ പ്രവര്‍ത്തിക്കുന്നത്. സിനിമാ ശാലകളുടെ ആകെ ശേഷിയുടെ പകുതി സീറ്റുകളില്‍ മാത്രമാണ് പ്രദര്‍ശനം അനുവദിക്കുന്നത്.
കുവൈറ്റ് നാഷണല്‍ സിനിമാ കമ്ബനി വൈസ് ചെയര്‍മാന്‍ ഹിഷാം അല്‍ ഘാനം ആണ് ഇതേ കുറിച്ചുള്ള വിവരം അറിയിച്ചിരിക്കുന്നത്..
പ്രദര്‍ശനത്തിനായി ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി സിനിമകള്‍ എത്തുന്നതിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈറ്റില്‍ കൊവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് സിനിമാശാലകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നത്.
Continue Reading
You may also like...
Related Topics:theater
