രാജ്യത്ത് കോവിഡ് പ്രതിസന്ധികള്‍ രൂക്ഷമാകുന്നതിനിടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നതിനെതിരെ നടി കങ്കണ റണൗട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാര്‍ത്ഥ നേതാവാണെന്നാണ് കങ്കണ പറയുന്നത്
”അദ്ദേഹം ഒരു യഥാര്‍ത്ഥ നേതാവാണ്, ആരുടേയും പാവയല്ല, ലോകത്തില്‍ തന്റെ സ്ഥാനത്തിന് അര്‍ഹനും യോഗ്യനുമാണ്. തനിക്ക് വേണ്ടി സ്വപ്നം കാണാതെ ഭാരതത്തിന് വേണ്ടി സ്പനം കണ്ടയാള്‍. എന്തു എന്തു വേണമെങ്കിലും നിങ്ങള്‍ക്ക് ചെയ്യാം. പക്ഷെ അദ്ദേഹത്തിനെ ഒന്നും ചെയ്യാനാകില്ല. അദ്ദേഹം ഉയര്‍ന്ന് വരുക തന്നെ ചെയ്യും. അത് നിങ്ങളെ അസ്വസ്തരാക്കുകയാണെങ്കില്‍ അത് തുടരുക തന്നെ ചെയ്യും” എന്നാണ് കങ്കണയുടെ ട്വീറ്റ്.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ ഓക്സിജന്‍ ദൗര്‍ലഭ്യവും വര്‍ദ്ധിക്കുകയാണ്. ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധി പേരാണ് ദിനംപ്രതി മരിക്കുന്നത്. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രിയെ ജനങ്ങളും ലോക മാധ്യമങ്ങള്‍ വരെ വിമര്‍ശിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലും കങ്കണ പ്രധാനമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ജീവതത്തിലെ എല്ലാ നിമിഷവും രാജ്യത്തിന് വേണ്ടി രക്തവും, വിയര്‍പ്പും ഒഴുക്കിയിട്ടും അദ്ദേഹത്തിന് വെറുപ്പ് മാത്രമാണ് തിരികെ ലഭിക്കുന്നത്. ഇങ്ങനെയുള്ള ജനങ്ങളുടെ നേതാവാകാന്‍ ആരാണ് ആഗ്രഹിക്കുക എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...