News
നടി നിവേദ തോമസിന് കോവിഡ് സ്ഥിതീകരിച്ചു
നടി നിവേദ തോമസിന് കോവിഡ് സ്ഥിതീകരിച്ചു
നടി നിവേദ തോമസിന് കോവിഡ് സ്ഥിതീകരിച്ചു. ട്വിറ്ററിലൂടെയാണ് തന്റെ രോഗ വിവരം നടിയാണ് ആരാധകരെ അറിയിച്ചത്. ‘എല്ലാ മെഡിക്കല്‍ പ്രോട്ടോക്കോളും പാലിച്ചുകൊണ്ട് വീട്ടില്‍ ക്വാറന്റൈനിലാണ് ഞാന്‍. പെട്ടന്ന് ആരോഗ്യം തിരിച്ചെടുക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.
എന്റെ ആരോഗ്യത്തില്‍ പൂര്‍ണസുരക്ഷ ഉറപ്പുവരുത്തുന്ന വൈദ്യ സംഘത്തിന് നന്ദി. എല്ലാവരും സുരക്ഷിതരായി ഇരിയ്ക്കുക. മാസ്ക് ധരിക്കുക’ നിവേദ ട്വിറ്ററില്‍ എഴുതിയിരിക്കുകയാണ്.
നിവേദ തോമസ് മലയാളി നടി ആണെങ്കിലും ഇപ്പോള്‍ മലയാളത്തേക്കാള്‍ സുപരിചിത തെലുങ്ക് സിനിമാ ലോകത്താണ്. അസിനെയും നയന്താരെയെയുമൊക്കെ പോലെ മലയാളത്തിന്റെ സ്വന്തം അല്ലാതായിക്കൊണ്ടിരിയ്ക്കുകയാണ് നിവേദ തോമസും. അതുകൊണ്ട് തന്നെ നിവേദയ്ക്ക് കൊവിഡ് 19 ബാധിച്ചു എന്ന വാര്‍ത്ത വന്നതോടെ മലയാളികളെക്കാള്‍ ആധി തെലുങ്ക് ആരാധകര്‍ക്കാണ്. കൊവിഡ് പോസിറ്റീവാണെന്ന് പറഞ്ഞ് നിവേദ പോസ്റ്റ് ചെയ്ത ട്വിറ്റര്‍ പോസ്റ്റിന് താഴെ കുമിയുന്ന കമന്റുകളില്‍ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണ്
വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് നിവേദ തോമസിനെ മലയാളികള്‍ കണ്ടത്. അതിന് ശേഷം തട്ടത്തിന് മറയത്ത്, ചാപ്പാകുരിശ്, റോമന്‍സ്, മണിരത്നം തുടങ്ങിയ ചിത്രങ്ങളിലെല്ലാം നായികയായി അഭിനയിച്ചെങ്കിലും ബാലതാരമെന്ന ഇമേജില്‍ നിന്ന് പുറത്ത് കടക്കാന്‍ നിവേദയ്ക്ക് കഴിഞ്ഞില്ല.
