Connect with us

ബോളിവുഡ് നടൻ മനോജ് ബാജ്പയിക്ക് കൊവിഡ്

News

ബോളിവുഡ് നടൻ മനോജ് ബാജ്പയിക്ക് കൊവിഡ്

ബോളിവുഡ് നടൻ മനോജ് ബാജ്പയിക്ക് കൊവിഡ്

ബോളിവുഡ് താരം മനോജ് ബാജ്പയിക്ക് കൊവിഡ്. ട്വിറ്ററിലൂടെ ന്യൂസ് ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നടൻ്റെ ടീം ഇതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ്മെൻ്റും പുറത്തറക്കിയിരുന്നു. വീട്ടിൽ ക്വാറൻ്റൈനിൽ കഴിയുകയാണ് താരം.

ഡെസ്പാച്ച് എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിലായിരുന്നു താരമെന്നും നടന് കൊവിഡ് ബാധ സ്ഥിരീകരിച്ച ശേഷം ചിത്രത്തിൻ്റെ ഷൂട്ടിങ് നിർത്തി വെച്ചെന്നും ടീം അറിയിച്ചിട്ടുണ്ട്.

സുരാജ് പേ മംഗൽ ഭാരിയാണ് മനോജ് ബാജ്പയിയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. ഫാത്തിമ സന ഷെയ്ക്കായിരുന്നു നായിക. ദിൽജിത്ത് ദോശാഞ്ചും ചിത്രത്തിലുണ്ടായിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളായിരുന്നു നേടിയിരുന്നത്. ആമസോൺ പ്രൈമിൻ്റെ ദി ഫാമിലി മാൻ 2 ആണ് മനോജ് ബാജ്പയിയുടെ റിലീസിനൊരുങ്ങുന്ന മറ്റൊരു സീരീസ്. സാമന്തയാണ് ഈ സീരീസിൽ മനോജിനൊപ്പം അഭിനയിച്ചിരിക്കുന്നത്. ഉടൻ തന്നെ സീരീസ് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. ‘സൈലൻസ്… കാൻ യൂ ഹിയർ ഇറ്റ്’ ആണ് ഉടൻ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.

More in News

Trending

Recent

To Top