News
ചിരഞ്ജീവി സര്‍ജയുടെ അവസാന ചിത്രങ്ങളില്‍ ഒന്ന് റിലീസിന്; വാര്‍ത്ത പങ്കുവെച്ച് മേഘ്‌ന രാജ്
ചിരഞ്ജീവി സര്‍ജയുടെ അവസാന ചിത്രങ്ങളില്‍ ഒന്ന് റിലീസിന്; വാര്‍ത്ത പങ്കുവെച്ച് മേഘ്‌ന രാജ്
Published on
്രിയനായിക മേഘ്‌നരാജിന്റെ ഭര്‍ത്താവ് എന്ന നിലയില്‍ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ചിരഞ്ജീവി സര്‍ജ. ഇപ്പോഴിതാ താരം അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്നായ രണം റിലീസിന് ഒരുങ്ങുകയാണ്.
മാര്‍ച്ച് 26 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മേഘ്ന രാജ് തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യമറിയിച്ചത്. കര്‍ണാടകയിലെ 250 ലധികം കേന്ദ്രങ്ങളില്‍ സിനിമ റിലീസ് ചെയ്യും.
ചിരഞ്ജീവി സര്‍ജയും ചേതന്‍ കുമാറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഒരു എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റിന്റെ വേഷമാണ് ചിരഞ്ജീവി സര്‍ജയ്ക്ക്.
വി. സമുദ്ര സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് വര്‍ഷത്തോളമായി നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായിരുന്നു. ചിത്രത്തിന് ഡബ് ചെയ്യുന്നതിനു മുമ്പുതന്നെ ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി സര്‍ജയുടെ അന്ത്യം സംഭവിച്ചിരുന്നു.
Continue Reading
You may also like...
Related Topics:chiranjeevi sarja, megna raj
