കരീന അമ്മയായി; ആശംസകളുമായി ആരാധകർ
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് കരീന കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. തൈമുറിന് കൂട്ടായി കുഞ്ഞനുജന് എത്തിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ നാലേ മുക്കാലോടെയായിരുന്നു കുഞ്ഞ് ജനിക്കുന്നത്. മുംബൈയിലെ ബ്രീച് കാന്‍ഡി ആശുപത്രിയില്‍ വച്ചായിരുന്നു ജനനം. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു തങ്ങള്‍ രണ്ടാമത്തെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണെന്ന് സെയ്ഫും കരീനയും ലോകത്തെ അറിയിച്ചത്. അന്നു മുതല്‍ ആരാധകരും അവര്‍ക്കൊപ്പം കുട്ടിയുടെ ജനനത്തിനായി കാത്തിരിക്കുകയായിരുന്നു.
കുടുംബത്തിലേക്ക് പുതിയ അംഗം എത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയും സന്തോഷത്തില്‍ പങ്കുചേരുകയാണ്. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. താരങ്ങളും ആശംസകള്‍ നേരുന്നുണ്ട്. അതേസമയം ഇളയവനെ കാണാനായി കാത്തിരിക്കുകയാണെന്നും താരങ്ങള്‍ മകന്റെ ഫോട്ടോ പങ്കുവെക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ചിലര്‍ പറയുന്നു.
മൂത്തമകന് തൈമുറിന് അഞ്ച് വയസാണുള്ളത്. ചെറുപ്പത്തില്‍ തന്നെ മാധ്യമങ്ങളുടേയും സോഷ്യല്‍ മീഡിയയുടേയും ശ്രദ്ധ തൈമുര്‍ നേടിയിട്ടുണ്ട്.
നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു സെയ്ഫും കരീനയും വിവാഹീതരാകുന്നത്. ടഷന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരും അടുക്കുന്നത്. പിന്നീട് നാളുകള്‍ നീണ്ട പ്രണയം. ഒടുവില്‍ കാത്തിരുന്ന വിവാഹം നടക്കുന്നത് 2012ലായിരുന്നു. 2016 ഡിസംബര്‍ 20ന് കരീന തൈമുറിന് ജന്മം നല്കി.
