Connect with us

പ്രഭുദേവ വീണ്ടും വിവാഹിതനാവുന്നു? വധു!

News

പ്രഭുദേവ വീണ്ടും വിവാഹിതനാവുന്നു? വധു!

പ്രഭുദേവ വീണ്ടും വിവാഹിതനാവുന്നു? വധു!

നടനും സംവിധായകനും കൊറിയോഗ്രാഫറുമായ പ്രഭുദേവയുടെ രണ്ടാം വിവാഹത്തിയനൊരുങ്ങുന്നു. തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രഭുദേവ തന്റെ പെങ്ങളുടെ മകളുമായി പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാവുമെന്നുമാണ് വാർത്ത. തമിഴ് ആചാരപ്രകാരം പെങ്ങളുടെ മകളെ വിവാഹം ചെയ്യുന്നതാണ് രീതി. എന്നാല്‍ പ്രഭു ദേവയോ നടനോട് അടുത്ത വൃത്തങ്ങളോ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

റംലത്താണ് പ്രഭു ദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ താരത്തിന് രണ്ട് ആണ്‍കുട്ടികളും ഉണ്ട്. എന്നാല്‍ നയന്‍താരയുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് പ്രഭു റംലത്തുമായി വിവാഹ മോചനം നടത്തി. റംലത്ത് വിവാഹമോചനത്തിനെതിരെ പൊലീസില്‍ പരാതി കൊടുത്തതു വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.റംലത്തുമായുള്ള പ്രശ്‌ന പരിഹാരത്തിനൊടുവില്‍ പ്രഭു ദേവയും നയന്‍താരയും ഒന്നിച്ച്‌ ജീവിയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നയനും പ്രഭുദേവയും വേര്‍പിരിഞ്ഞത് മക്കളുടെ പേരിനെ ചൊല്ലിയാണെന്ന ഗോസിപ്പുകളുണ്ടായിരുന്നു.

നയന്‍താരയുമായി വേര്‍പിരിഞ്ഞ ശേഷം ഇനിയൊരു വിവാഹം എന്റെ ജീവിതത്തില്‍ ഉണ്ടായിരിക്കില്ല മക്കള്‍ക്ക് വേണ്ടി മാത്രമാണ് ജീവിതം എന്നും പ്രഭു ദേവ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ വിവാഹ വാര്‍ത്ത സജീവമാകുകയാണ്. വാർത്തയിൽ എത്രത്തോളം സത്യമുണ്ടെന്ന് കണ്ടിരുന്ന് കാണാം..

More in News

Trending

Recent

To Top