Malayalam
മമ്മൂട്ടി ഒരു റൈറ്ററുടെ ആക്ടർ… പക്ഷെ മോഹൻലാൽ അങ്ങനെയല്ല; തുറന്ന് പറഞ്ഞ് കമൽ
മമ്മൂട്ടി ഒരു റൈറ്ററുടെ ആക്ടർ… പക്ഷെ മോഹൻലാൽ അങ്ങനെയല്ല; തുറന്ന് പറഞ്ഞ് കമൽ
Published on
മമ്മൂട്ടി ഒരു റൈറ്ററുടെ ആക്ടറും മോഹൻലാൽ ഒരു ഡയറക്ടറുടെ ആക്ടർ ആണെന്ന് സംവിധായകൻ കമൽ. ഒരു സംവിധായകൻ മനസ്സിൽ കാണുന്നതിന്റെ അപ്പുറത്തേക്ക് അഭിനയിച്ചു ഫലിപ്പിക്കുന്ന നടനാണ് മോഹൻലാൽ എന്ന് കമൽ വ്യക്തമാക്കി.
അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിൽ സിനിമയിൽ ഒരു ഷോക്ക് അടിക്കുന്ന രംഗം ഉണ്ടെന്നും റിഹേഴ്സൽ വേണ്ടന്നും നമുക്ക് നേരെ ടേക്ക് എടുക്കാം എന്നാണ് മോഹൻലാൽ പറഞ്ഞത്. സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹൻലാലിന്റെ ഷോക്ക് അടിക്കുന്ന ഭാവം കണ്ട് എല്ലാവരും ചിരിച്ചു.
കട്ട് ചെയ്യാൻ പറഞ്ഞപ്പോൾ ഇപ്പോൾ കട്ട് ചെയ്യരുത് എന്ന് ഞാൻ പറഞ്ഞു . മോഹൻലാൽ ഷോക്ക് അടിച്ചു വീണതിന് ശേഷം ഒരു കുലുങ്ങൽ ഉണ്ടായിരുന്നു അന്ന് കട്ട് പറഞ്ഞിരുന്നെങ്കിൽ അത് കിട്ടുമായിരുന്നില്ല എന്ന് കമൽ പറഞ്ഞു .
Continue Reading
You may also like...
