Connect with us

അന്നും ഇന്നും ഈ ഫോണില്‍ ബാലുച്ചേട്ടന്‍, ഒരിക്കലും മറക്കില്ല’: ഓര്‍മ്മക്കുറിപ്പുമായി അനുശ്രീ

Malayalam

അന്നും ഇന്നും ഈ ഫോണില്‍ ബാലുച്ചേട്ടന്‍, ഒരിക്കലും മറക്കില്ല’: ഓര്‍മ്മക്കുറിപ്പുമായി അനുശ്രീ

അന്നും ഇന്നും ഈ ഫോണില്‍ ബാലുച്ചേട്ടന്‍, ഒരിക്കലും മറക്കില്ല’: ഓര്‍മ്മക്കുറിപ്പുമായി അനുശ്രീ

നേര്‍ത്ത ചിരിയോടെ ബാലഭാസ്കര്‍ വയലിന്‍ കച്ചേരി ആരംഭിച്ചാല്‍ സദസ് ആ മാന്ത്രിക വലയത്തില്‍ അലിഞ്ഞുചേരുമായിരുന്നു. ആ തന്ത്രികളില്‍ നിന്ന് ക്ലാസിക്കലും മെലഡിയും എല്ലാം ഒഴുകിയെത്തിയപ്പോള്‍ ആസ്വാദക മനം നിറഞ്ഞു. പെട്ടെന്നൊരു ദിവസം ബാലുവിന്‍റെ ഈണം നിലച്ചപ്പോള്‍ കുടുംബവും ആരാധകരും സുഹൃത്തുക്കളുമെല്ലാം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചുപോയി. ബാലുവിന്‍റെ ഓര്‍മ്മകളില്ലാത്ത ഒരു ദിവസവും കടന്നു പോയിട്ടില്ലെന്ന് സുഹൃത്തുക്കള്‍. ബാലു വിടവാങ്ങിയ ആഘാതത്തിനൊപ്പം മരണത്തിനിടയാക്കിയ അപകടം സംബന്ധിച്ച ദുരൂഹതയും വേദനയുടെ മേല്‍ വേദനയായി മാറി…

ബാലഭാസ്കറിന്റെ ഫോട്ടോ വാള്‍പേപ്പറായി വച്ചിരിക്കുന്ന തന്റെ ഫോണിന്റെ ചിത്രമാണ് നടി അനുശ്രീ പങ്കുവച്ചിരിക്കുന്നത്. ‘അന്നും ഇന്നും ഈ ഫോണില്‍ ബാലുച്ചേട്ടന്‍.. ഒരിക്കലും മറക്കില്ല’ എന്ന വാക്കുകളോടെയാണ് അനുശ്രീ ചിത്രം പങ്കുവച്ചത്.

ഏറെ വൈകാരികമായൊരു കുറിപ്പാണ് ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസി പങ്കുവച്ചിരിക്കുന്നത്. ‘നീ ഞങ്ങളെ വിട്ടു പോയിട്ട് രണ്ടു വര്‍ഷമായി. പക്ഷെ നിന്റെ നിരുപാധികമായ സ്നേഹവും, സ്റ്റേജിലും അതിന് പുറത്തും നമ്മള്‍ പങ്കിട്ട മനോഹരമായ നിമിഷങ്ങളും എന്നും വിലമതിക്കാനാകാത്ത ഓര്‍മകളാണ്. ഈ നഷ്ടം വിവരിക്കാന്‍ വാക്കുകളില്ല. പക്ഷെ സംഗീതത്തിലൂടെ നീ സൃഷ്ടിച്ച മാജിക് ഇപ്പോഴും ആളുകളെ സുഖപ്പെടുത്തുകയും അവര്‍ക്ക് സമാധാനം നല്‍കുകയും സന്തോഷവും ആശ്വാസവും നല്‍കുകയും ചെയ്യുന്നു. നീയായിരുന്നു എനിക്ക് പിന്തുണ. നീയുണ്ടാക്കിയ ശൂന്യത ഇപ്പോഴും എന്റെ ഹൃദയത്തിലുണ്ട്. ഇന്നും ഓരോ ദിവസവും ഞാന്‍ നിന്നെ മിസ് ചെയ്യുന്നു. ഐ ലവ് യു ബാലു’ എന്നാണ് സ്റ്റീഫന്‍ കുറിച്ചത്.

about anusree

Continue Reading
You may also like...

More in Malayalam

Trending

Recent

To Top