Connect with us

അവള്‍ക്ക് കൃത്യമായ അഭിപ്രായങ്ങളുണ്ടായിരുന്നു… നല്ല ബോള്‍ഡായ പെണ്‍കുട്ടിയായിരുന്നു, മീര ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ല; സൗപര്‍ണ്ണിക പറഞ്ഞത്

News

അവള്‍ക്ക് കൃത്യമായ അഭിപ്രായങ്ങളുണ്ടായിരുന്നു… നല്ല ബോള്‍ഡായ പെണ്‍കുട്ടിയായിരുന്നു, മീര ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ല; സൗപര്‍ണ്ണിക പറഞ്ഞത്

അവള്‍ക്ക് കൃത്യമായ അഭിപ്രായങ്ങളുണ്ടായിരുന്നു… നല്ല ബോള്‍ഡായ പെണ്‍കുട്ടിയായിരുന്നു, മീര ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ല; സൗപര്‍ണ്ണിക പറഞ്ഞത്

മരിക്കുന്നതിന് മുമ്പ് വിജയ് ആന്റണിയുടെമകൾ മീര എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. മീരയുടെ അപ്രതീക്ഷിത മരണത്തിൽ പല വാർത്തകളും പുറത്ത് വരുമ്പോൾ ആദ്യമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണി. മകൾക്കൊപ്പം താനും മരിച്ചുവെന്നാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം എഴുതിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വിജയുടെ മൂത്ത മകളായ മീരയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്
പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് മീര. വിഷാദരോഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗ്രാജുവേഷന്‍ പ്രോഗ്രാമിനുള്ള കോസ്റ്റിയൂം ആവശ്യപ്പെട്ട് വന്നപ്പോഴാണ് മീരയെ പരിചയപ്പെട്ടത്. അവള്‍ക്ക് കൃത്യമായ അഭിപ്രായങ്ങളുണ്ടായിരുന്നു. നല്ല ബോള്‍ഡായ പെണ്‍കുട്ടിയായിരുന്നു. മീര ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ല. വിഷമഘട്ടം അതിജീവിക്കാന്‍ വിജയ് ആന്റണി സാറിനും ഫാത്തിമയ്ക്കും ദൈവം ശക്തി നല്‍കട്ടെയെന്നായിരുന്നു കോസ്റ്റിയൂം ഡിസൈനറായ സൗപര്‍ണ്ണിക കുറിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തതിനെക്കുറിച്ചും, അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും പറഞ്ഞുള്ള വിജയ് യുടെ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

എന്തൊക്കെ പ്രതിസന്ധി വന്നാലും കഷ്ടപ്പാടുകള്‍ നേരിടേണ്ടി വന്നാലും ഒരിക്കലും ആത്മഹത്യ ചെയ്യരുത്. എന്റെ പിതാവ് ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിച്ചതാണ്. അന്ന് എനിക്ക് ഏഴ് വയസും സഹോദരിക്ക് അഞ്ച് വയസുമായിരുന്നു. രണ്ട് പിഞ്ചുമക്കളെയും കൊണ്ട് വളരെയധികം കഷ്ടപ്പെട്ടാണ് അമ്മ പിന്നീട് ജീവിച്ചത്. അതൊക്കെ നേരില്‍ കണ്ടറിഞ്ഞതാണ്. അത്രത്തോളം വേദന നിറഞ്ഞ കാലഘട്ടമായിരുന്നുവെന്ന് അനുഭവിച്ച് അറിഞ്ഞതാണെന്നുമായിരുന്നു വിജയ് പറഞ്ഞത്.

നിരവധി പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയതാണ് വിജയ് ആന്റണി. കഷ്ടപ്പാടുകളായിരുന്നപ്പോള്‍ പൊരുതി മുന്നേറാനായി തീരുമാനിക്കുകയായിരുന്നു. എന്റെ ആഗ്രഹം നടക്കുന്നത് വരെ പൊരുതണമെന്ന് മനസില്‍ ഉറപ്പിച്ചിരുന്നു. സാമ്പത്തികമായും പ്രതിസന്ധികളുണ്ടായിരുന്നു. എല്ലാത്തിനെയും മറികടന്നാണ് ഇന്ന് കാണുന്ന അവസ്ഥയിലെത്തിയത്. പ്രമോഷുകളിലും അഭിമുഖങ്ങളിലുമൊക്കെയായി പോസിറ്റീവായി സംസാരിക്കാറുള്ളയാളാണ് വിജയ് ആന്റണി.

ചെറുപ്രായത്തില്‍ അച്ഛനെ നഷ്ടമായ വിജയ് ആന്റണിക്ക് ഇന്ന് മൂത്ത മകളേയും നഷ്ടമായിരിക്കുകയാണ്. വിജയും ഫാത്തിമയും എങ്ങനെ ഇത് താങ്ങുമെന്നറിയില്ല, അവരെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലെന്നായിരുന്നു പ്രിയപ്പെട്ടവരെല്ലാം പറഞ്ഞത്.

Continue Reading
You may also like...

More in News

Trending

Uncategorized