ഭീമൻ രഘുവിനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുഖംമൂടി ധരിക്കാതെ സ്തുതിപാടി നടക്കുന്ന ഭീമൻ രഘുവാണ് മറ്റു ചില നേതാക്കളെവച്ച് നോക്കുമ്പോൾ ഭേദമെന്ന് രാഹുൽ പറയുന്നു.
വർത്തമാനകാല സിപിഎമ്മിന് അനുയോജ്യനായ അതിന്റെ മുഖമായ സഖാവ് ഭീമൻ രഘുവിന് ക്യാബിനറ്റ് റാങ്ക് നൽകി ‘നിൽക്കാൻ’ അനുവദിക്കുണമെന്നും പരിഹാസരൂപേണ രാഹുൽ പറഞ്ഞു.
‘‘ഇയാളുടെ ചെയ്തികൾ കാണുമ്പോൾ എന്ത് അൽപ്പത്തരവും അരോജകവും നിറഞ്ഞ സ്തുതിപാടൽ ആണെന്ന് ചിന്തിച്ച് ചിരിക്കുന്നില്ലെ? സത്യത്തിൽ ഇയാളാണ് ഭേദം, അയാൾ മുഖംമൂടി ധരിക്കാതെ സ്തുതിപാടുക തന്നെയല്ലേ? മറ്റ് പല ‘സാംസ്കാരിക നായകരുടെയും പാട്ട് പുറത്ത് കേൾക്കുന്നില്ലായെന്നേയൊള്ളു, ഉള്ളിൽ ആത്മാർഥമായി സ്തുതി പാടുക തന്നെയാണ്…. എന്തായാലും വർത്തമാനകാല സിപിഎമ്മിന് അനുയോജ്യനായ അതിന്റെ മുഖമായ സഖാവ് ഭീമൻ രഘുവിന് ക്യാബിനറ്റ് റാങ്ക് നൽകി ‘നിൽക്കാൻ’ അനുവദിക്കുക.’’–രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു.
തന്റെ പുതിയ സിനിമയുടെ പ്രമോഷനൽ പരിപാടിക്കിടെ ഇടതുപക്ഷ പാർട്ടിയെ പ്രകീര്ത്തിച്ച് ഗാനം ആലപിക്കുന്ന ഭീമൻ രഘുവിന്റെ വിഡിയോ പങ്കുവച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. അടുത്തിടെയാണ് ബിജെപിയിൽ നിന്നും സിപിഎമ്മിലേക്ക് നടൻ രാഷ്ട്രീയ പ്രവേശനം നടത്തിയത്
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...