Connect with us

മനസ്സുമടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ കേരളത്തിലെ ബിജെപി നേതൃത്വത്തില്‍ നിന്നുണ്ടായി, മുഖ്യമന്ത്രി വിദേശത്ത് നിന്ന് മടങ്ങിയെത്തിയാല്‍ അദ്ദേഹത്തെ നേരില്‍ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്; ഭീമൻ രഘു

News

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചയാളാണ് നടൻ ഭീമൻ രഘു. ബിജെപിക്ക് വേണ്ട ഇനി മത്സരിക്കാനില്ലെന്നും, ആ രാഷ്ട്രീയത്തോട് താൽപര്യമില്ലെന്നും കുറച്ചു നാൾ മുൻപ് നടൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ ബിജെപി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറാനൊരുങ്ങിയിരിക്കുകയാണ് ഭീമൻ രഘു.

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്രകഴിഞ്ഞെത്തിയാൽ നേരിൽ കാണുമെന്നും, പാർട്ടിപ്രവേശനത്തെക്കുറിച്ച് സംസാരിക്കുമെന്നും ഭീമൻ രഘു പറഞ്ഞു. താൻ ബിജെപിയിൽ ഉണ്ടായിരുന്ന കാലത്ത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി വിദേശത്ത് നിന്ന് മടങ്ങിയെത്തിയാല്‍ അദ്ദേഹത്തെ നേരില്‍ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്. ബിജെപിയുമായി ഇനി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകില്ലെന്ന് ഞാന്‍ നേരത്തേ പറഞ്ഞതാണ്. മനസ്സുമടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ കേരളത്തിലെ ബിജെപി നേതൃത്വത്തില്‍ നിന്നുണ്ടായി.
തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയി. നമുക്ക് ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചില്ല.രാഷ്ട്രീയപ്രവര്‍ത്തനം ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടു തന്നെയാണ് ഞാന്‍ ഈ മേഖലയിലേക്ക് വന്നതും. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചതല്ല ബിജെപിയില്‍ അംഗത്വമെടുത്തതിന് ശേഷം സംഭവിച്ചത്. ” എന്നായിരുന്നു ഭീമൻ രഘു പ്രമുഖ മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞത്.

More in News

Trending