general
മകൾ എംബിബിഎസ് നേട്ടം കൈവരിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടൻ ബൈജു സന്തോഷ്
മകൾ എംബിബിഎസ് നേട്ടം കൈവരിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടൻ ബൈജു സന്തോഷ്
Published on
മകൾ എംബിബിഎസ് നേട്ടം കൈവരിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടൻ ബൈജു സന്തോഷ്. ഈ വിജയം അകാലത്തിൽ പൊലിഞ്ഞു പോയ ഡോ. വന്ദനയ്ക്ക് ദുഃഖത്തോടുകൂടി സമർപ്പിക്കുന്നുവെന്ന് ബൈജു ഫെയ്സ്ബുക്കില്‍ കുറിച്ചു
ഡോ. സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നാണ് ബൈജുവിന്റെ മകൾ ഐശ്വര്യ സന്തോഷ് എംബിബിഎസ് ബിരുദം കരസ്ഥമാക്കിയത്..
‘‘എന്റെ മകൾ ഐശ്വര്യ സന്തോഷിന് ഡോ. സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും എംബിബിഎസ് ബിരുദം ലഭിച്ചു. ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നു. കൂടാതെ ഈ അവസരത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയ ഡോ. വന്ദനക്ക് ഈ വിജയം ദു:ഖത്തോടുകൂടി സമർപ്പിക്കുന്നു”.–ബൈജു പറഞ്ഞു.
Continue Reading
You may also like...
Related Topics:news
