News
ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ഉത്തര ബാവ്കര്‍ അന്തരിച്ചു
ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ഉത്തര ബാവ്കര്‍ അന്തരിച്ചു
Published on
ബോളിവുഡ് സിനിമ-ടെലിവിഷന്‍ നടിയും നാടക കലാകാരിയുമായ ഉത്തര ബാവ്കര്‍ അന്തരിച്ചു. പൂണെയിലെ സ്വകാര്യ അശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഒരു വര്‍ഷത്തോളമായി അസുഖ ബാധിതയായിരുന്നു.
നടിയുടെ കുടുംബമാണ് വിയോഗത്തെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത്. ‘ഏക് ദിന് അഛാനക്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
‘ഉഡാന്‍’, ‘എക്സ് സോണ്‍’, ‘ജബ് ലൗ ഹുവാ’ തുടങ്ങിയ ശ്രദ്ധേയ ടെലിവിഷന്‍ ഷോകളുടെയും ഭാഗമായിരുന്നു ഉത്തര. ശക്തമായ ഒട്ടേറെ സ്ത്രീ കഥാപാത്രങ്ങള്‍ കരിയറില്‍ അവതരിപ്പിക്കാന്‍ ഉത്തര ബാവ്കറിന് സാധിച്ചിട്ടുണ്ട്.സംസ്കാര ചടങ്ങുകള്‍ ബുധനാഴ്ച നടന്നു.
Continue Reading
You may also like...
Related Topics:news
