Connect with us

ശില്‍പ്പയുടെ ഭാഗത്തുനിന്ന് യാതൊരു അശ്ലീല പ്രവര്‍ത്തിയും ഉണ്ടായിട്ടില്ല, പിന്നെങ്ങനെ കുറ്റക്കാരിയാകുമെന്ന് കോടതി

Bollywood

ശില്‍പ്പയുടെ ഭാഗത്തുനിന്ന് യാതൊരു അശ്ലീല പ്രവര്‍ത്തിയും ഉണ്ടായിട്ടില്ല, പിന്നെങ്ങനെ കുറ്റക്കാരിയാകുമെന്ന് കോടതി

ശില്‍പ്പയുടെ ഭാഗത്തുനിന്ന് യാതൊരു അശ്ലീല പ്രവര്‍ത്തിയും ഉണ്ടായിട്ടില്ല, പിന്നെങ്ങനെ കുറ്റക്കാരിയാകുമെന്ന് കോടതി

ബോളിവുഡ് താരം ശില്പാഷെട്ടിയെ ഹോളിവുഡ് താരം റിച്ചാര്‍ഡ് ഗെരെ പരസ്യമായി ചുംബിച്ചതുമായി ബന്ധപ്പെട്ട കേസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത് മുംബൈ സെഷന്‍സ് കോടതി ശരിവെച്ചു. മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനത്തിനെതിരേ നല്‍കിയ അപ്പീലാണ് സെഷന്‍സ് കോടതി തള്ളിയത്.

ഒരു സ്ത്രീയെ പൊതുസ്ഥലത്ത് ലൈംഗിക ആസ്വാദന ഉദ്ദേശത്തോടെ തൊടുന്നത് അവരുടെ ഭാഗത്ത് നിന്ന് സമ്മതം ഉണ്ടായിട്ടാണെന്ന് കരുതാനാവില്ല. അങ്ങനെ സംഭവിക്കുമ്പോള്‍ സ്ത്രീയില്‍ കുറ്റം ആരോപിക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിക്കുന്നു. ശില്‍പ്പയുടെ ഭാഗത്തുനിന്ന് യാതൊരു അശ്ലീല പ്രവര്‍ത്തിയും ഉണ്ടായിട്ടില്ലെന്ന് കേസില്‍ ശില്‍പ്പ ഷെട്ടിയെ വെറുതെവിട്ട മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ടുള്ള സെഷന്‍സ് കോടതിയുടെ വിശദമായ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

ഈ കേസില്‍ ശില്‍പ്പ ഷെട്ടി ചുംബിച്ചില്ല, മറിച്ച് റിച്ചാര്‍ഡ് നടിയെ ചുബിക്കുകയായിരുന്നുവെന്നതാണ് വസ്തുതയെന്നും കോടതി പറഞ്ഞു. അവരുടെ ഭാഗത്ത് യാതൊരു അശ്ലീലതയുമില്ല. പ്രതികള്‍ക്കെതിരെ കുറ്റം ചുമത്താനുള്ള വസ്തുതകളൊന്നുമില്ല. മജിസ്‌ട്രേറ്റിന്റെ ഉത്തരവിന് മേല്‍ ഈ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് സി ജാദവ് പറഞ്ഞു.

2007ല്‍ രാജസ്ഥാനില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണത്തിനായി നടത്തിയ ഒരു പരിപാടിയ്ക്കിടെയാണ് ഗെരെ ശില്പാഷെട്ടിയെ പരസ്യമായി ചുംബിച്ചത്. ഇത് വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കി. ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ച പ്രവൃത്തിയായിരുന്നില്ല ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടു പേര്‍ക്കുമെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് രാജസ്ഥാന്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സുപ്രീം കോടതിയുടെ ഉത്തരവിലൂടെ കേസ് പിന്നീട് മുംബൈയിലേക്ക് മാറ്റുകയായിരുന്നു. 2022ല്‍ മുംബൈയിലെ മജസ്‌ട്രേറ്റ് കോടതി ശില്പഷെട്ടിയ്‌ക്കെതിരേയുള്ള കേസ് തള്ളുകയായിരുന്നു.

ഗെരെയുടെ പ്രവൃത്തിയുടെ ഇരയാവുകയായിരുന്നു ശില്പ എന്നാണ് കോടതി പറഞ്ഞത്. ഇതിനെതിരേ പ്രോസിക്യൂഷന്‍ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് മജിസ്‌ട്രേറ്റ് കോടതി കേസ് തള്ളിയതെന്നും അതിനാല്‍ സെഷന്‍സ് കോടതിയും അത് മാനിക്കണമെന്നായിരുന്നു ശില്പയുടെ അഭിഭാഷകന്‍ വാദിച്ചത്.

More in Bollywood

Trending

Recent

To Top