2018ല്‍ പുറത്തിറങ്ങിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെയാണ് നവാസ് വള്ളിക്കുന്ന് വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തിലെ റഹീം എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഇപ്പോഴിതാ സ്വന്തം പേരിലുള്ള ഫെയ്ക്ക് അക്കൗണ്ടില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വന്ന സ്ക്രീന്‍ ഷോട്ടുമായി എത്തിയിരിക്കുകയാണ് നവാസ് വള്ളിക്കുന്ന്. ഒറിജിനല്‍ അക്കൗണ്ടില്‍ നവാസ് ഇട്ടിരിക്കുന്ന തന്റെ ഒരു ചിത്രം പ്രൊഫൈല്‍ പിക്ചര്‍ ആക്കി അതേ പേരിലാണ് വ്യാജന് എത്തിയിരിക്കുന്നത്.
കുട്ടിക്കാലം മുതല്‍ പ്രേം നസീറിന്റെ കടുത്ത ആരാധകനായതിനാല്‍ അദ്ദേഹത്തെ മിമിക്രി വേദികളില്‍ അലതരിപ്പിക്കലാണ് തന്റെ ഹോബിയെന്ന് നവാസ് പറഞ്ഞിട്ടുണ്ട്.
പ്രേം നസീറിന്റെ ഇമ്മിണി വല്യൊരു ആരാധകനാണ്. പ്രേം നസീറിനെ മിമിക്രി വേദികളില്‍ അവതരിപ്പിക്കല്‍ ആയിരുന്നു ഹോബി. പ്രേം നസീറിനോടുള്ള ആരാധനയില്‍ നിന്നു തന്നെയാവും തന്റെ സിനിമാമോഹത്തിന്റെയും ആരംഭമെന്നും നവാസ് പറഞ്ഞിട്ടുണ്ട്.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...