News
ഗുരുവായൂരപ്പനെ കണ്ട് തൊഴുത് മടങ്ങി ലേഖയും എംജി ശ്രീകുമാറും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ഗുരുവായൂരപ്പനെ കണ്ട് തൊഴുത് മടങ്ങി ലേഖയും എംജി ശ്രീകുമാറും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും എംജി ശ്രീകുമാര്‍ എന്ന താരത്തിന്റെ ശബ്ദത്തിലെത്തിയ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്. ഗായകനായും റിയാലിറ്റി ഷോ വിധി കര്‍ത്താവായും അവതാരകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം.
എംജി ശ്രീകുമാറിനൊപ്പം ഷൂട്ടിംഗ് ഇടങ്ങളിലും പൊതു പരിപാടികളിലുമെല്ലാം നിറ സാന്നിധ്യമാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ. ഇരുവരും എപ്പോഴും ഒരുമിച്ചാണ് വേദികളില്‍ എത്താറുള്ളത്. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ലേഖ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ ലേഖ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ചുവപ്പ് ബ്ലൗസും കസവ് കരയുള്ള സെറ്റ് സാരിയുമായിരുന്നു ലേഖയുടെ വേഷം. മുണ്ടും കസവ് നേര്യതുമായിരുന്നു എംജിയുടെ വേഷം. കണ്ണനെ കണ്‍കുളിര്‍ക്കെ കണ്ട് തൊഴുതതിന്റെ സന്തോഷം ഇവരുടെ മുഖത്ത് കാണാനുണ്ട്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ട്രെഡീഷണന്‍ സാരിയില്‍ അടിപൊളിയായിട്ടുണ്ട്, എന്താ വിശേഷം, ക്യൂട്ട് കപ്പിള്‍സ്, ലിവിങ് റ്റുഗദറിലൂടെ സന്തോഷകരമായ ദാമ്പത്യത്തിലേക്ക്, എംജിയുടെ ജീവവായു!, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. 14 വര്‍ഷത്തെ ലിവിങ് റ്റുഗദറിന് ശേഷമാണ് എംജി ശ്രീകുമാര്‍ ഭാര്യ ലേഖയും വിവാഹിതരായത്. മൂകാംബികയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ ഒരു മാഗസിന്‍ അഭിമുഖത്തിന് ശേഷമാണ് പെട്ടെന്ന് വിവാഹിതരാകാന്‍ തീരുമാനിച്ചത്. അഭിമുഖം കൊടുത്ത ശേഷം എംജി ശ്രീകുമാര്‍ വിവാഹിതനായെന്ന് പറഞ്ഞാണ് മാഗസിനില്‍ അച്ചടിച്ചുവന്നത്.
എംജി ശ്രീകുമാറിന്റെയും ലേഖയുടെയും ഫോട്ടോ വെച്ചുളള അഭിമുഖമാണ് അന്ന് വന്നത്. ഇതിന് ശേഷം എങ്ങോട്ട് ഒളിച്ചോടും എന്നതായിരുന്നു വിഷയം. വീട്ടിലേക്ക് പോവാന്‍ പറ്റില്ല. അങ്ങനെ മംഗലാപുരത്തേക്കാണ് ലേഖയ്‌ക്കൊപ്പം അന്ന് എംജി ശ്രീകുമാര്‍ പോയത്. അവിടുന്ന് മൂകാംബികയിലേക്ക് പോയി. വിവാഹത്തിന് സുഹൃത്തുക്കളെല്ലാം വന്നിരുന്നു. മുകാംബികയില്‍ വെച്ച് വിവാഹം കഴിച്ച് തിരുവനന്തപുരത്ത് വന്ന് വീണ്ടും രജിസ്റ്റര്‍ മാര്യേജ് ചെയ്തു എന്ന് എംജീ ശ്രീകുമാര്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
എല്ലാ മാസത്തിലും ഗുരുവായൂര്‍ സന്ദര്‍ശനം നടത്താറുണ്ട് ലേഖയും ശ്രീകുമാറും. ഇപ്പോഴിതാ ആഗ്രഹിച്ച് സ്വന്തമാക്കിയതാണ് ഗുരുവായിലെ ഫല്‍റ്റെന്ന് തുറന്ന് പറയുകയാണ് ശ്രീകുമാര്‍. കൃഷ്ണനെയാണ് എനിക്കും ഭാര്യയ്ക്കും ഏറെ ഇഷ്ടം. തന്നേക്കാളും കൂടുതല്‍ ഭക്തിയും വിശ്വാസവുമുള്ളത് ഭാര്യയ്ക്കാണെന്നും അദ്ദേഹം പറയുന്നു. മാസത്തില്‍ രണ്ട് പ്രാവശ്യം ഗുരുവായൂരപ്പനെ കാണാനായി പോവാറുണ്ട്. കൃഷ്ണന്റെ അനുഗ്രഹം ജീവിതത്തില്‍ ശരിക്കും അനുഭവിച്ചവരാണ് ഞങ്ങള്‍. ഗുരുവായൂരില്‍ ഒരു വില്ല വാങ്ങിയത് കണ്ണന്റെ അനുഗ്രഹത്തിലൂടെയാണ്.
ചെന്നൈയിലുണ്ടായിരുന്ന ഒരു ഫല്‍റ്റ് വില്‍ക്കാനായി വല്ലാതെ ബുദ്ധിമുട്ടിപ്പോയിരുന്നു. പരസ്യങ്ങളൊക്കെ കൊടുത്തെങ്കിലും വാങ്ങാനായി ആരും വന്നിരുന്നില്ല. ഗുരുവായൂരില്‍ തൊഴാന്‍ വന്നപ്പോള്‍ ഇവിടെ എവിടെയെങ്കിലും ഒരു വീടോ, ഫല്‍റ്റോ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ ഇക്കാര്യവും മനസിലുണ്ടായിരുന്നു. ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങുന്നതിനിടയിലാണ് ചെന്നൈയിലെ ഫല്‍റ്റിനെക്കുറിച്ച് ചോദിച്ച് ഒരാള്‍ വിളിച്ചത്. ആ കച്ചവടം നടക്കുകയും ചെയ്തു.
ഗുരുവായൂരില്‍ വില്ലകള്‍ നിര്‍മ്മിച്ച് കൊടുക്കുന്ന ഒരു ബ്രാന്‍ഡ് ആയിടയ്ക്കായിരുന്നു എംജിയെ സമീപിച്ചത്. അവരുടെ ബ്രാന്‍ഡ് അംബാസിഡറാവാനായിരുന്നു അവരാവശ്യപ്പെട്ടത്. ചെന്നൈയിലെ ഫല്‍റ്റ് വിറ്റ കാശ് ചേര്‍ത്ത് ഗുരുവായൂരില്‍ ഒരു വില്ല വാങ്ങിയത് അങ്ങനെയാണെന്നുമായിരുന്നു എംജി ശ്രീകുമാര്‍ ഒരു വാരികയില്‍ കുറിച്ചത്.
കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് ശ്രീകുമാര്‍ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നേ വരെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഇനി ഒരു പ്രശ്‌നവും ഉണ്ടാവുകയും ഇല്ല. ഇത് വലിയൊരു അഹങ്കാരമായി പറയുന്നതല്ല. അവളുടെ സന്തോഷത്തില്‍ ഞാനും, എന്റെ സന്തോഷത്തില്‍ അവളും കൈ കടത്താറില്ല. എനിക്ക് ഇഷ്ട്ടം ഉള്ളതൊക്കെ അവള്‍ ചെയ്തു തരുന്നുണ്ട്. അവള്‍ക്ക് ഇഷ്ടമുള്ളത് ഞാനും”, എന്നാണ് ഒരിക്കല്‍ ശ്രീകുമാര്‍ പറഞ്ഞത്.
എനിക്ക് എന്റേതായ വ്യക്തിത്വം ഉണ്ട്. പക്ഷെ എന്റെ ഭര്‍ത്താവാണ് എന്റെ അവസാന വാക്ക്. ഞാന്‍ അതില്‍ വിശ്വസിക്കുന്നു. ശ്രീക്കുട്ടന്‍ ഒരു കാര്യം ഇല്ലാതെ അത് വേണ്ട ചെയ്യരുത് എന്ന് പറയില്ല. രണ്ടാമത് എനിക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. ചില സമയം ചില കാര്യങ്ങള്‍ അദ്ദേഹം ചെയ്യരുത് എന്ന് പറയുമ്പോള്‍ ആദ്യം വിഷമം തോന്നിയാലും അവിടെയാണ് അണ്ടര്‍സ്റ്റാന്ഡിങ്. അതാണ് ദാമ്പത്യത്തിലെ വിജയം എന്നാണ് ലേഖയുടെ പക്ഷം.
