രാത്രി കാലങ്ങളില്‍ നായകന്മാരുടെ മുറിയില്‍ പോകാന്‍ ഞാന്‍ തയാറാകാതിരുന്നതും അതിനൊരു കാരണമായി മാറി, ഒടുവില്‍ എനിക്കു ഭ്രാന്താണെന്നു പറഞ്ഞ് അവര്‍ എന്നെ ജയിലിലടക്കാന്‍ ശ്രമിച്ചു; കങ്കണ

കരിയറിന്റെ തുടക്കകാലത്ത് താന്‍ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് കങ്കണ റണാവത്ത്. സിനിമാ മേഖലയിലെ പലരും തന്നെ തഴയാന്‍ ശ്രമിച്ചിട്ടുണ്ട്. അവരുടെ ആജ്ഞകള്‍ അനുസരിക്കാത്തതിനാല്‍ തനിക്ക് ഭ്രാന്താണെന്ന് പറഞ്ഞ് ജയിലില്‍ അടക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നാണ് കങ്കണ പറയുന്നത്.
”വിവാഹത്തിനു ഡാന്‍സ് ചെയ്യുവാനും ഐറ്റം നമ്പറുകളുടെ ഭാഗമാകാനും ഞാന്‍ വിസമ്മതിച്ചു. അതു പറയാന്‍ കാണിച്ച എന്റെ ആറ്റിറ്റിയൂഡിനെ ദേഷ്യം എന്ന രീതിയിലാണ് അവര്‍ വ്യാഖ്യാനിച്ചത്. രാത്രി കാലങ്ങളില്‍ നായകന്മാരുടെ മുറിയില്‍ പോകാന്‍ ഞാന്‍ തയാറാകാതിരുന്നതും അതിനൊരു കാരണമായി മാറി.”
”ഒടുവില്‍ എനിക്കു ഭ്രാന്താണെന്നു പറഞ്ഞ് അവര്‍ എന്നെ ജയിലിലടക്കാന്‍ ശ്രമിച്ചു. ഇതിനെ ആറ്റിറ്റിയൂഡ് എന്നല്ല ആത്മാഭിമാനം എന്നാണ് പറയേണ്ടത്. അവരുടെ താല്പര്യങ്ങള്ക്ക് അനുസരിച്ച് ഞാന്‍ വഴങ്ങുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകണം. ഒരു ചിത്രത്തില്‍ മുഖം കാണിക്കാനായി ഒരുപാട് വെല്ലുവിളികളിലൂടെ ഞാന്‍ കടന്നു പോയി” എന്നാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
കങ്കണയെ അനുകൂലിച്ചും ചോദ്യം ചെയ്തുമുള്ള കമന്റുകളാണ് ഇപ്പോള്‍ ട്വിറ്ററില്‍ നിറയുന്നത്.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...