Connect with us

സംവിധായകൻ അശോകൻ അന്തരിച്ചു

News

സംവിധായകൻ അശോകൻ അന്തരിച്ചു

സംവിധായകൻ അശോകൻ അന്തരിച്ചു

സിനിമാ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ വർക്കല സ്വദേശി രാമൻ അശോക് കുമാർ അന്തരിച്ചു. സിംഗപ്പൂരിൽ നിന്നും എത്തി ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

അശോകൻ-താഹ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മൂക്കില്ലാരാജ്യത്ത് സൂപ്പർ ഹിറ്റായിരുന്നു. വർണ്ണം, ആചാര്യൻ എന്നിവയാണ് അശോകന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകൾ.

നൂറോളം സിനിമകളുടെ സഹസംവിധായകനായിരുന്നു. ദീർഘകാലം ചെന്നൈയിലായിരുന്നു. തുടർന്ന്‌ സിംഗപ്പൂരിൽ ബിസിനസാരംഭിച്ചു. കൈരളി ടിവിയുടെ തുടക്കത്തിൽ കാണാപ്പുറങ്ങൾ ടെലിഫിലിം സംവിധാനം ചെയ്‌തിട്ടുണ്ട്‌. ഈ ടെലിഫിമിന്‌ സംസ്ഥാനസർക്കാർ അവാർഡും ലഭിച്ചു. ശശികുമാറിനൊപ്പം നൂറോളം സിനിമകൾക്ക് സഹസംവിധായകനായി പ്രവർത്തിച്ചു.

ഗൾഫിലും കൊച്ചിയിലുമായി പ്രവർത്തിക്കുന്ന “ഒബ്രോൺ’ ഐടി കമ്പനിയുടെ മാനേജിങ്‌ ഡയറക്ടറായിരുന്നു. ഭാര്യ: സീത. മകൾ: അഭിരാമി.

More in News

Trending

Recent

To Top