News
360 കോടി ബോക്‌സ് ഓഫീസ് വിജയം; പ്രേക്ഷകര്‍ക്ക് നവരാത്രി സ്‌പെഷ്യല്‍ ഓഫറുമായി ടീം ‘ബ്രഹ്മാസ്ത്ര’
360 കോടി ബോക്‌സ് ഓഫീസ് വിജയം; പ്രേക്ഷകര്‍ക്ക് നവരാത്രി സ്‌പെഷ്യല്‍ ഓഫറുമായി ടീം ‘ബ്രഹ്മാസ്ത്ര’
കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് ബോളിവുഡ് ചിത്രം ‘ബ്രഹ്മാസ്ത്ര’. ചിത്രം 360 കോടി ബോക്‌സ് ഓഫീസ് വിജയത്തില്‍ എത്തി നില്‍ക്കുകയാണ്. ഇതിനോടകം തന്നെ അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടി ആഗോളതലത്തില്‍ ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്.
ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് ടീം ‘ബ്രഹ്മാസ്ത്ര’. നവരാത്രി ദിനത്തോടനുബന്ധിച്ച് നാളെ മുതല്‍ നാല് ദിവസത്തേയ്ക്ക് ടിക്കറ്റ് നിരക്ക് കുറച്ചുകൊണ്ടുള്ള ഓഫറാണ് സമ്മാനിച്ചിരിക്കുന്നത്. ടിക്കറ്റ് ഒന്നിന് 100 രൂപ മാത്രം നല്‍കിയാല്‍ മാതി. ജിഎസ്ടി ഉള്‍പ്പെടാതെയുള്ള നിരക്കാണ് ഇത്. 29 വരെയാണ് ടിക്കറ്റുകള്‍ ഈ നിരക്കില്‍ ലഭിക്കുക.
മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ ചലച്ചിത്ര ദിനവുമായി ബന്ധപ്പെട്ട് 23ാം തിയതി ഏത് ഷോയ്ക്കും 75 രൂപ നിരക്കല്‍ ടിക്കറ്റ് നല്‍കിയിരുന്നു. എന്നാല്‍ കേരളം, തമിഴ് നാട് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഈ ഓഫര്‍ ലഭ്യമായിരുന്നില്ല.
ബ്രഹ്മാസ്ത്രയുടെ വിജയാഘോഷമായി ഈ ഓഫറിനെ കാണാം. കൊവിഡ് മഹാമാരിക്ക് ശേഷം റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന സിനിമയാണ് ബ്രഹ്മാസ്ത്ര. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രം രണ്ടാം വാരം 50 കോടിയിലധികം കളക്ട് ചെയ്ത് കഴിഞ്ഞു. 225 കോടിയിലധികമാണ് സിനിമയുടെ ഇന്ത്യയിലെ ആകെ കളക്ഷന്‍.
