Connect with us

സംവിധായകൻ ഷാജി കൈലാസിന്റെ മാതാവ് ജാനകിയമ്മ അന്തരിച്ചു, വേർപാട് താങ്ങാനാവാതെ ആനി, സംസ്കാരം ശാന്തി കവാടത്തിൽ

News

സംവിധായകൻ ഷാജി കൈലാസിന്റെ മാതാവ് ജാനകിയമ്മ നിര്യാതയായി. 89 വയസായിരുന്നു. ഈ വിടവാങ്ങലിൽ ഇപ്പോൾ തകർന്നിരിക്കുകയാണ് കുടുംബം. ജാനകിയമ്മയുടെ നിര്യാണത്തിൽ ആദരാഞ്‌ജലികൾ അർപ്പിച്ചുകൊണ്ട് ചലച്ചിത്ര പ്രവർത്തകർ ഉൾപ്പടെയുള്ളവർ എത്തുന്നുണ്ട്.

ഷാജി കൈലാസ് എന്ന സംവിധായകനെ ആദ്യം തിരിച്ചറിഞ്ഞത് അമ്മയായിരുന്നു. മകന്റെ സ്വപ്നത്തിനനുസരിച്ച് വിടാൻ തയ്യാറായതും അമ്മ തന്നെ. ആനിയെ വിവാഹം കഴിക്കാൻ ഷാജി കൈലാസിന് ധൈര്യവും സമ്മതവും നൽകിയത് അമ്മ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ വിയോഗം ആനിയെയും തളർത്തിയിരിക്കുകയാണ്. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ നിൽക്കുകയാണ് മറ്റ് കുടുംബാംഗങ്ങൾ.

ഷാജി കൈലാസിന്റെ ജീവിതത്തിൽ അത്രമാത്രം താങ്ങും തണലുമായി അമ്മ ഒപ്പം തന്നെയുണ്ടായിരുന്നു. ആനിയുടെ ബിസിനസ് രംഗത്തും അമ്മയുടെ വാക്കുകൾ കൂട്ടായി ഉണ്ടായിരുന്നു. ബിസിനസ് രംഗത്തും കുടുംബജീവിതത്തിലും അത്രമാത്രം അമ്മയുടെ സാന്നിധ്യം ഉണ്ടായിരുന്നു. സംസ്ക്കാരം വൈകുന്നേരം തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.

More in News

Trending

Recent

To Top