Connect with us

സിനിമ മേഖലയില്‍ വ്യാപക റെയ്ഡ്, 26 കോടി രൂപയുടെ പണവും 3 കോടിയോളം രൂപയുടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തു

News

സിനിമ മേഖലയില്‍ വ്യാപക റെയ്ഡ്, 26 കോടി രൂപയുടെ പണവും 3 കോടിയോളം രൂപയുടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തു

സിനിമ മേഖലയില്‍ വ്യാപക റെയ്ഡ്, 26 കോടി രൂപയുടെ പണവും 3 കോടിയോളം രൂപയുടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തു

തമിഴ് സിനിമയുമായി ബന്ധപ്പെട്ട നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ഇടങ്ങളില്‍ റെയ്ഡ്. ചെന്നൈ, മധുര, കോയമ്പത്തൂർ, വെല്ലൂർ എന്നിവിടങ്ങളിലെ 40 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്.കണക്കിൽപ്പെടാത്ത പണമിടപാടുകളും നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നിരവധി ഡിജിറ്റൽ തെളിവുകളും രേഖകളും പിടിച്ചെടുത്തതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) പ്രസ്താവനയിൽ അറിയിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ഒരേ സമയം റെയിഡ് നടത്തിയെന്നാണ് സിബിഡിടി പറയുന്നത്.

26 കോടി രൂപയുടെ പണവും 3 കോടിയോളം രൂപയുടെ സ്വർണാഭരണങ്ങളും ഉൾപ്പെടെ 200 കോടിയിലധികം വരുന്ന വെളിപ്പെടുത്താത്ത വരുമാനമാണ് പരിശോധനയിൽ പിടിച്ചെടുത്തത് എന്നാണ് വിവരം.2022 ഓഗസ്റ്റ് 2ന് ഇന്‍കംടാക്സ് വിഭാഗത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. തമിഴ് സിനിമ രംഗത്തെ നിർമ്മാതാക്കൾ, വിതരണക്കാർ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവർക്കെതിരെ പരിശോധന നടന്നത് എന്നാണ് വിവരം.

നികുതി വെട്ടിപ്പ് വെളിപ്പെടുത്തുന്ന തെളിവുകൾ സിബിഡിടി ലഭിച്ചുവെന്നാണ് വിവരം. കണക്കില്‍ കാണിച്ചിരുന്ന തുകയേക്കാൾ വളരെ കൂടുതലാണ് സിനിമകളിൽ നിന്ന് ലഭിക്കുന്ന യഥാർത്ഥ തുകയെന്നാണ് ഇന്‍കംടാക്സ് അധികൃതര്‍ പറയുന്നത്.

സിനിമ നിര്‍മ്മാണത്തിന് പണം നല്‍കുന്ന സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവായ്പയുമായി ബന്ധപ്പെട്ട പ്രോമിസറി നോട്ടുകൾ ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരം കണക്കില്ലാത്ത വായ്പ്പകള്‍ എടുത്ത ഒന്നിലധികം വന്‍കിട നിര്‍മ്മണ കമ്പനികള്‍ ഉണ്ടെന്നാണ് സൂചന.

സിനിമാ വിതരണക്കാർ തിയേറ്ററുകളിൽ നിന്ന് കണക്കിൽപ്പെടാത്ത പണം പിരിച്ചതിന് തെളിവുകൾ ലഭിച്ചുവെന്നാണ് ഇന്‍കംടാക്സ് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. “തെളിവുകൾ പ്രകാരം, വിതരണക്കാർ തമ്മില്‍ ധാരണകള്‍ ഉണ്ടാക്കി തിയേറ്റർ കളക്ഷനുകളുടെ യഥാര്‍ത്ഥ കണക്ക് മറച്ചുവയ്ക്കുന്നുണ്ട്, ഇത് യഥാർത്ഥ വരുമാനം കാണിക്കാതിരിക്കാന്‍ അവര്‍ക്ക് വഴിയൊരുക്കുന്ന” സിബിഡിടി വൃത്തങ്ങള്‍ വാർത്താ ഏജൻസി എഎന്‍എയോട് പറഞ്ഞു.

More in News

Trending

Recent

To Top