Connect with us

തീ പാറുന്ന പോരാട്ടം…. കോടതിയിലേക്ക് നടിയ്ക്കായി അയാളുടെ മാസ്സ് എൻട്രി രാമന്‍പിള്ളയും ദിലീപും വിറച്ചു! കോടതി മുറിയിൽ നാടകീയ രംഗങ്ങൾ….

News

തീ പാറുന്ന പോരാട്ടം…. കോടതിയിലേക്ക് നടിയ്ക്കായി അയാളുടെ മാസ്സ് എൻട്രി രാമന്‍പിള്ളയും ദിലീപും വിറച്ചു! കോടതി മുറിയിൽ നാടകീയ രംഗങ്ങൾ….

തീ പാറുന്ന പോരാട്ടം…. കോടതിയിലേക്ക് നടിയ്ക്കായി അയാളുടെ മാസ്സ് എൻട്രി രാമന്‍പിള്ളയും ദിലീപും വിറച്ചു! കോടതി മുറിയിൽ നാടകീയ രംഗങ്ങൾ….

നടിയെ ആക്രമിച്ച കേസിൽ അഡ്വ.അജകുമാറാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. അതിജീവിതയുടെ ആവശ്യ പ്രകാരമാണ് അഡ്വ. അജകുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. നടിയെ ആക്രമിച്ച കേസിൽ നേരത്തെ നിയമിച്ചിരുന്ന രണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർമാരും രാജിവച്ചിരുന്നു ഇതിന് പിന്നാലെയാണ് നടിയ്ക്ക് വേണ്ടി അജകുമാർ എത്തിയത്.

അഡ്വ.അജകുമാർ കഴിഞ്ഞ ദിവസം കോടതിയില്‍ നടത്തിയത് ശക്തമായ വാദമുഖങ്ങളാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. രണ്ട് പബ്ലിക്ക് പ്രോസിക്യൂട്ടർമാരാണ് എനിക്ക് ഈ കേസ് വാദിക്കണ്ട എന്നും പറഞ്ഞ് വെച്ചൊഴിഞ്ഞ് പോയത്. ഇവിടെയാണ് അവസാനമായി ദൈവൂദതനെ പോലെ അഡ്വ. അജകുമാർ എന്ന വ്യക്തി പബ്ലിക്ക് പ്രോസിക്യൂട്ടറായി ചുമതലയേല്‍ക്കുന്നത്.

അതിന് ശേഷം കോടതിയിലെത്തിയ ആദ്യ ദിവസമായിരുന്നു ഇന്നലെ. അഡ്വക്കറ്റ് രാമന്‍പിള്ളയെന്നെ മഹാമേരുവിനെ വിറപ്പിച്ചുകൊണ്ടായിരുന്നു അജകുമാറിന്റെ അരങ്ങേറ്റമെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഡ്വ.അജകുമാർ എന്ന് പറയുന്നത് ഈ കേസിനെ കുറിച്ച് വളരെ വ്യക്തമായി പഠിച്ച ഒരു വ്യക്തിയാണ്. ഈ കേസ് ഈ കോടതിയില്‍ നടത്താന്‍ കഴിയുമോയെന്നായിരുന്നു അഡ്വ. അജകുമാർ ചോദിച്ചത്. ഏത് സാഹചര്യത്തിലാണ് കേസ് കോടതി മാറി വന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ള പോലും വിചാരിച്ചില്ല, ഇന്ന് കോടതിയില്‍ ഈ രീതിയില്‍ വാദം നടക്കുമെന്നെന്നും ബൈജു കൊട്ടാരക്കര പറയുന്നു

അജകുമാർ തനിക്ക് ചോദിക്കാനുള്ള കാര്യങ്ങള്‍ വ്യക്തമായി തന്നെ ഹർജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ കോടതി പ്രതിഭാഗത്തിനോട് മറുപടി പറയാന്‍ ആവശ്യപ്പെടുകയും കേസ് 11-ാം തിയതിയിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്. എന്തൊക്കെയാണെങ്കിലും അഡ്വ. അജകുമാറിന്റെ അരങ്ങേറ്റം ഗംഭീരമായി എന്ന് വേണം പറയാം. ഈ കേസിനെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായി അറിയാം.

ഒരുപാട് ചാനല്‍ചർച്ചകളില്‍ ഈ കേസിലെ മെറിറ്റിനെക്കുറിച്ചും ഡീ മെറിറ്റിനെക്കുറിച്ചും സംസാരിച്ച വ്യക്തിയാണ് അദ്ദേഹം. ഈ കേസില്‍ ഒരോ സമയത്തും തിരിമറി നടക്കുമ്പോള്‍, ഫോണുകള്‍ ടാമ്പർ ചെയ്യപ്പെടുമ്പോള്‍, മെമ്മറി കാർഡില്‍ അനധികൃത ഇടപെടല്‍ നടക്കുമ്പോഴെല്ലാം വളരെ വ്യക്തമായി നിയമവശങ്ങള്‍ പറഞ്ഞ് മലയാളികളെ മുഴുവന്‍ ഈ കേസിന്റെ നൂലാമാലകളെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കിച്ചയാളാണ് അജകുമാറെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

നേരത്തേയുണ്ടായിരുന്നു പ്രോസിക്യൂട്ടർമാരെല്ലാം തങ്ങള്‍ക്ക് പറ്റില്ലെന്ന് പറഞ്ഞ സ്ഥാനത്ത് നട്ടെല്ലോടെ ചങ്കുവിരിച്ച് നിന്ന് ഈ കേസിനെ സധൈര്യം നേരിടാമെന്ന് പറഞ്ഞ അജകുമാറിനാണ് ഒരു ബിഗ് സല്യൂട്ട് കൊടുക്കേണ്ടത്. എന്തായാലും 11-ാം തിയതി കോടതി മാറിയതിന്റെ കാര്യങ്ങള്‍ മനസ്സിലാവും. പ്രതിഭാഗത്തിന് എന്തായാലും ഈ കേസ് സെഷന്‍ കോടതിയില്‍ തന്നെ വാദിക്കാനാണ് താല്‍പര്യം അതേകുറിച്ചൊന്നും ഞാനൊന്നും പറയുന്നില്ലെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

എല്ലാം പെണ്‍കുട്ടികളും ജോലിക്ക് പോകുന്നത് പോലെ സ്വന്തം വീട്ടില്‍ നിന്നും കൊച്ചയിലെ ഒരു സ്റ്റുഡിയോയിലേക്കേ ഡബ്ബ് ചെയ്യാനായി പോയ ഒരു താരത്തെ അത്താണിയില്‍ വെച്ചാണ് അക്രമിക്കുന്നത്. മുന്‍വൈരാഗ്യം മൂലം ബലാത്സംഗ കൊട്ടേഷന് കൊടുക്കുകയായിരുന്നു. ഈ കേസ് സംബന്ധിച്ച് മനംപുരട്ടുന്നതും അറപ്പുളവാക്കുന്നതുമായ വാക്കുകളായിരുന്നു പല കോണുകളില്‍ നിന്നും കേട്ടത്. അതിജീവിതയും ഇത് കേള്‍ക്കുന്നവരും നീതിയെവിടെ എന്ന് ചോദിച്ച് അലയുകയാണ്.

കേസ് പരിഗണിച്ച വിചാരണ കോടതിയില്‍ നിന്ന് വരെ ഒരുപാട് അനിഷ്ട സംഭവങ്ങള്‍ തനിക്കുണ്ടായെന്ന് അതിജീവിത പരാതിപ്പെട്ടു. ഹൈക്കോടതിയില്‍ പോരും പരാതി കൊടുത്തു. അവസാനം അതും പരിഗണിക്കപ്പട്ടില്ല. ഇതിനിടയിലാണ് വിചാരണക്കോടതി ജഡ്ജി അവിടെ നിന്നും പ്രമോഷനായി പോവുന്നത്. അപ്പോള്‍ കൂടെ ഈ കേസും കൊണ്ടുപോവുന്നു. അതാണ് വെള്ളിടിയായി അതിജീവിതയുടേയും കൂടെ നില്‍ക്കുന്നവരുടേയും തലയില്‍ വീണതെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെട്ടുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top