ആർക്ക് വേണ്ടിയാണ് ദിലീപ് ഈ ദൃശ്യങ്ങള്‍ റീ ക്രിയേറ്റ് ചെയ്തത്… റീ ക്രിയേഷന് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഞെട്ടിച്ചു… കണ്ടെത്തിയത് ഒരു സ്ക്രിപ്റ്റ്, ഈ കേസിന്റെ വിചാരണ ലോകജനത കാത്തിരുന്ന് കാണേണ്ട കാര്യമാണെന്ന് സംവിധായകൻ
ആർക്ക് വേണ്ടിയാണ് ദിലീപ് ഈ ദൃശ്യങ്ങള്‍ റീ ക്രിയേറ്റ് ചെയ്തത്… റീ ക്രിയേഷന് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഞെട്ടിച്ചു… കണ്ടെത്തിയത് ഒരു സ്ക്രിപ്റ്റ്, ഈ കേസിന്റെ വിചാരണ ലോകജനത കാത്തിരുന്ന് കാണേണ്ട കാര്യമാണെന്ന് സംവിധായകൻ
ആർക്ക് വേണ്ടിയാണ് ദിലീപ് ഈ ദൃശ്യങ്ങള്‍ റീ ക്രിയേറ്റ് ചെയ്തത്… റീ ക്രിയേഷന് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഞെട്ടിച്ചു… കണ്ടെത്തിയത് ഒരു സ്ക്രിപ്റ്റ്, ഈ കേസിന്റെ വിചാരണ ലോകജനത കാത്തിരുന്ന് കാണേണ്ട കാര്യമാണെന്ന് സംവിധായകൻ
നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതല്‍ അതിജീവിതയ്ക്കൊപ്പം നിലകൊണ്ടിരുന്ന വ്യക്തിയാണ് സംവിധായകന് ബൈജു കൊട്ടാരക്കര. ഇപ്പോഴിതാ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കാത്തതിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
ഇതോടൊപ്പം തന്നെ നാം എല്ലാവരും മറന്ന് കിടന്ന ഒരു സംഗതി കൂടെയുണ്ട്. അന്ന് നടിയേയും കൊണ്ട് ആ വണ്ടി പുറപ്പെട്ട സ്ഥലം മുതല്‍ ഈ ദാരുണ സംഭവം നടന്ന അത്താണി വരേയുള്ള ദൂരത്തില്‍ അതുപോലെ തന്നെയുള്ള ഒരു വണ്ടിയില്‍ ദിലീപും സംഘവും യാത്രയാവുന്നു.
ഈ യാത്രയില്‍ ദിലീപിന്റെ കൂടെ ശരത്തും അനൂപും രണ്ട് വക്കീലന്മാരും ഉണ്ട്. ഇവർ ഒരുമിച്ച് യാത്ര ചെയ്യുന്നു. അതിനിടയില്‍ നേരത്തെ നടന്ന യഥാർത്ഥ സംഭവങ്ങള്‍ അവർ റീ ക്രിയേറ്റ് ചെയ്യുന്നുവെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആർക്ക് വേണ്ടിയാണ് ദിലീപ് ഈ ദൃശ്യങ്ങള്‍ റീ ക്രിയേറ്റ് ചെയ്തത്.റീ ക്രിയേറ്റ് ചെയ്തെന്ന് മാത്രമല്ല, ഈ റീ ക്രിയേഷന് വീഡിയോ പുറത്ത് വന്നതിന് തൊട്ടുപിന്നാലെ ദിലീപിന്റെ സഹോദരനായ അനൂപിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ഒരു സ്ക്രിപ്റ്റാണ് കണ്ടെത്തിയത്. അത് ഏതെങ്കിലും സിനിമയുടെ സ്ക്രിപ്റ്റ് അല്ലെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.
ഈ സംഭവങ്ങള്‍ തുടങ്ങിയത് മുതല്‍ അവസാനിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ സെക്കന്‍ഡ് ബൈ സെക്കന്‍ഡ് ആയി എഴുതിവെച്ചിരിക്കുകയാണ്. നന്നായി തയ്യാറെടുത്ത് തന്നെയാണ് ഇവർ റീക്രിയേഷന്‍ വേണ്ടി പോയത്. അന്ന് ആദ്യമായി ന്യൂസ് ഗ്ലോബ് തന്നെയാണ് ഒരു വാർത്ത് പുറത്ത് വിട്ടത്. ദൃശ്യങ്ങള്‍ അല്ല മാറിയിരിക്കുന്നത്, ദൃശ്യങ്ങളുടെ ഹാഷ് വാല്യൂ മാറിയിട്ടില്ല. ഇതില്‍ മാറിയിരിക്കുന്നത് ശബ്ദമാണ്.
ശബ്ദമാണ് മാറ്റപ്പെട്ടിരിക്കുന്നതെന്ന് വളരെ വ്യക്തമായി ന്യൂസ് ഗ്ലോബ് വളരെ വ്യക്തമായി പറഞ്ഞു. വിചാരണ വേളയില്‍ ഇക്കാര്യങ്ങള്‍ പുറത്ത് വരുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഈ മെമ്മറി കാർഡ് വിചാരണ വേളയിലെടുക്കുമ്പോള്‍ ശബ്ദം മാറിയിട്ടുണ്ടോയെന്ന പരിശോധന ക്രൈംബ്രാഞ്ച് നിർദ്ദേശിക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. അത്യാവശ്യം ബോധമുള്ള ആർക്കും മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമേ ഇവിടെയുള്ളുവെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.
ഒരു സംഭവം നടന്നതിന് റീ ക്രിയേഷന്റെ ആവശ്യം ഇല്ല. വല്ല സിനിമാ ഷൂട്ടിങ്ങിനോ ടിവി ചാനലിനോ വേണ്ടിയുള്ള റീക്രിയേഷന്‍ ആണെങ്കില്‍ അത് സഹിക്കാം. എന്നാല്‍ ഇത് ടിവി ചാനലിന് വേണ്ടിയുള്ളതല്ല. ഇത് ഈ കേസിലെ എട്ടാം പ്രതിയും ഇപ്പോഴത്തെ 14-ാം പ്രതിയും എട്ടാം പ്രതിയും കൂട്ടത്തില്‍ കേസ് വാദിക്കുന്ന വക്കീലും ഒക്കെ ചേർന്നാണ് ഇത് ചെയ്തിരിക്കുന്നത്. ഈ മെമ്മറി കാർഡ് ലോകത്തിന്റെ ഏതൊക്കെ ഭാഗത്ത് പോയിട്ടുണ്ടാവും, എവിടെയെല്ലാം പോയിട്ടുണ്ടാവും.
അവസാന കച്ചിത്തുരുമ്പെന്ന രീതിയില്‍ ദിലീപ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നും തനിക്കതിനെ കുറിച്ച് അറിവില്ലെന്നുമാണ് പറയുന്നത്. ഈ കേസിന്റെ വിചാരണ ലോകജനത കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ഈ നടന്ന കാര്യങ്ങള്‍ എല്ലാം വെച്ച് നോക്കുമ്പോള്‍ എല്ലാത്തിന്റെയും സത്യാവസ്ഥ നമുക്ക് അപ്പോള്‍ മനസ്സിലാവുമെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...