News
ആ സംശയം സത്യമായി, ദിലീപിന്റെ ആ പെരുംകള്ളം മല പോലെ തകർന്നടിഞ്ഞു, നടുക്കുന്ന രേഖകൾ കണ്ട് ക്രൈം ബ്രാഞ്ച് ഞെട്ടി! ഒഴുകി എത്തിയത് ഇങ്ങനെ
ആ സംശയം സത്യമായി, ദിലീപിന്റെ ആ പെരുംകള്ളം മല പോലെ തകർന്നടിഞ്ഞു, നടുക്കുന്ന രേഖകൾ കണ്ട് ക്രൈം ബ്രാഞ്ച് ഞെട്ടി! ഒഴുകി എത്തിയത് ഇങ്ങനെ
ആറ് മാസം നീണ്ട് നിന്ന അന്വേഷണത്തിനും നാടകീയ സംഭവങ്ങൾക്കുമൊടുവിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി അനുബന്ധ കുറ്റപത്രം നൽകുന്നത്. തെളിവുകളും അനുബന്ധ രേഖകളും അടക്കം 1500 ലേറെ പേജുള്ള കുറ്റപത്രത്തിൽ 102 പുതിയ സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്
കേസിലെ ഒന്നാംപ്രതി പൾസർ സുനിയെന്ന സുനിൽകുമാറും എട്ടാംപ്രതി ദിലീപും തമ്മിൽ പണമിടപാട് നടത്തിയതായി സൂചന നൽകുന്ന തെളിവുകളും അനുബന്ധ കുറ്റപത്രത്തിലുണ്ട്. 2015 നവംബർ ഒന്നിന് പൾസർ സുനിക്ക് ദിലീപ് ഒരുലക്ഷം രൂപ കൈമാറിയതായി ആരോപണമുണ്ടായിരുന്നു. നവംബർ രണ്ട് തിങ്കളാഴ്ച പൾസർ സുനിയുടെ അമ്മയുടെ പേരിലുള്ള യൂണിയൻ ബാങ്ക് അക്കൗണ്ടിലേക്ക് ഒരുലക്ഷം രൂപ ക്രെഡിറ്റ് ആയി. ഒക്‌ടോബർ 31ന് ശനിയാഴ്‌ച ദിലീപിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിൽനിന്ന് ഒരുലക്ഷം രൂപ പിൻവലിച്ചതിന്റെ രേഖകളും അന്വേഷകസംഘത്തിന് ലഭിച്ചിട്ടുണ്ട്.
ദിലീപിന് പൾസർ സുനി ജയിലിൽനിന്നയച്ച കത്തിന്റെ ഫോറൻസിക് പരിശോധനാ റിപ്പോർട്ടും കത്തിലെ കൈയക്ഷര പരിശോധനാഫലവും കേസിൽ നിർണായകമാകും. ദിലീപും അഭിഭാഷകനും നിരവധി തവണ ദൃശ്യങ്ങൾ കണ്ടതിന്റെ തെളിവുകളെക്കുറിച്ചും കുറ്റപത്രത്തിലുണ്ട്. ദൃശ്യങ്ങൾ കണ്ടകാര്യം ദിലീപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ അഭിഭാഷകൻ സുജേഷ് പറയുന്നതായാണ് കണ്ടെത്തിയത്. സഹോദരീഭർത്താവായ സുരാജിന്റെ ഫോണിൽനിന്ന് ദിലീപ് അഭിഭാഷകനുമായി 2019 ഡിസംബർ 19ന് നടത്തിയ സംഭാഷണമാണ് ഹാജരാക്കിയത്. ഇരുവരുടെയും ശബ്ദസാമ്പിൾ പരിശോധനാഫലവും നിർണായകമാണ്.
ദിലീപിനെതിരായ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറാണ് കേസിലെ പ്രധാന സാക്ഷി. ദിലീപിന്‍റെ സുഹൃത്ത് ശരത് മാത്രമാണ് തുടരന്വേഷണത്തിൽ പ്രതിപ്പട്ടികയിൽ വന്ന ഏക പ്രതി. തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നു എന്നതാണ് ശരത്തിനെതിരായ കുറ്റം. കേസിൽ ദിലീപിനെതിരെ ബലാത്സംഗത്തിന് പുറമെ തെളിവ് നശിപ്പിച്ചെന്ന കുറ്റം കൂടി ഉൾപ്പെടുത്തിയാണ് അനുബന്ധ കുറ്റപത്രം.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്ന് കുറ്റപത്രം പറയുന്നു. എന്നാൽ ഇത് പോലീസിന് കണ്ടെടുക്കാൻ കഴിയാത്തവിധം ഒളിപ്പിച്ചു. 2017 ൽ ദിലീപിന്‍റെ വീട്ടിൽ വെച്ച് ദൃശ്യം ദിലീപ് കണ്ടത് താൻ കണ്ടുവെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ സാക്ഷിമൊഴി സാധൂകരിക്കുന്ന തെളിവുകൾ ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോൺ പരിശോധനയിൽ നിന്ന് കിട്ടിയെന്നും കുറ്റപത്രത്തിലുണ്ട്. 2017 നംവബർ 30 ഫോണിൽ സേവ് ചെയ്ത നാല് പേജുകളിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ സീൻ ബൈ സീൻ വിവരങ്ങളുണ്ട്. ഇത് ഗൂഢാലോചന ദിലീപ് അടക്കമുള്ളവരുടെ അറിവോടെയെന്നതിന്‍റെ തെളിവായാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. കാവ്യമാധവനെ ഗൂഢാലോചനയിൽ പ്രതിയാക്കാൻ തെളിവില്ലാത്തതിനാൽ സാക്ഷിയാക്കിയാണ് ഉൾപ്പെടുത്തിയത്. കാവ്യയും പൾസർ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കാൻ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജുരഞ്ജിമാരെ സാക്ഷികളാക്കി. കാവ്യയുടെ മുൻ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു ഇവർ.
