Connect with us

സംഗീതത്തിന് എന്ത് ചാതുര്‍വര്‍ണ്യം? ലളിതമായത് മോശവും കഠിനമായത് നല്ലതും എന്ന വേര്‍തിരിവ് സംഗീതത്തില്‍ സാധ്യമല്ല… ഏറ്റവും നല്ല പിന്നണി ഗായികയാണ് നഞ്ചിയമ്മ എന്നാണ് ജൂറി പറഞ്ഞത്, ഇന്ത്യ യിലെ ഏറ്റവും നല്ല ഗായിക എന്നല്ല; ഹരീഷ് ശിവരാമകൃഷ്ണൻ പറഞ്ഞത് കേട്ടോ

News

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഗായികയ്ക്കുള്ള ബഹുമതി നഞ്ചിയമ്മയ്ക്ക് നല്‍കിയതില്‍ വിമര്‍ശനവുമായി ലിനു ലാല്‍ എന്ന സംഗീതജ്ഞന്‍ കഴിഞ്ഞ ദിവസമായിരുന്നു രംഗത്ത് എത്തിയത്. ലിനുലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് പ്ലേ ഭാഗങ്ങളിലും നിന്നും ഉയരുന്നത്. ഇപ്പോഴിതാ നഞ്ചിയമ്മയ്ക്ക് ലഭിച്ച അംഗീകാരത്തെ പിന്തുണച്ചുകൊണ്ട് ഹരീഷ് ശിവരാമകൃഷ്ണന്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.

ഹരീഷ് ശിവരാമകൃഷ്ണന്റെ വാക്കുകള്‍

സംഗീതത്തിന് എന്ത് ചാതുര്‍വര്‍ണ്യം? ലളിതമായത് മോശവും കഠിനമായത് നല്ലതും എന്ന ഒരു വേര്‍തിരിവ് സംഗീതത്തില്‍ സാധ്യമല്ല. വളരെ ലളിതമായ പലതും പാടാന്‍ വളരെ ബുദ്ധിമുട്ട് ആണ് താനും. കര്‍ണാടക സംഗീത അഭ്യാസം ഒരു നല്ല ട്രെയിനിങ് തന്നെ ആണ്, നല്ല ഗായകന്‍ ആവാന്‍ അത് ഏറെ സഹായിക്കുകയും ചെയ്യും. പക്ഷെ ശാസ്ത്രീയ സംഗീതാഭ്യസനം കൊണ്ട് മാത്രം എല്ലാ സംഗീത ശാഖകളും നിശ്ശേഷം വഴങ്ങും എന്നത് വലിയ തെറ്റിദ്ധാരണ ആണ്. കര്‍ണാടക സംഗീതം പഠിച്ചാല്‍ എന്തും പാടാം എന്നൊക്കെ പണ്ട് പറഞ്ഞു പരത്തുന്നത് കണ്ടിട്ടുണ്ട്. തെറ്റാണ് അത്. ഓരോ സംഗീത ശൈലിക്കും അതിന്റേതായ സവിശേഷ രീതികള്‍ ഉണ്ട്.

വളരെ ശ്രമകരമായ ഒന്നാണ് ആ കോണ്ടെക്സ്റ്റ് സ്വിച്ചിങ്. അസ്സലായി കര്‍ണാടക സംഗീതം പാടുന്ന പലര്‍ക്കും നന്നായി ഗസല്‍ പാടാന്‍ പറ്റില്ല. നന്നായി ഗസല്‍ പാടുന്ന പലര്‍ക്കും നാടന്‍ പാട്ടു പാടാന്‍ പറ്റില്ല. നഞ്ചിയമ്മ എന്ന ഗായിക യുടെ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഗാനം , അവരുടെ സംഗീത ശാഖയില്‍ വളരെ മികച്ച ഒന്നാണ് . ഒരുപക്ഷെ ആ തന്മയത്വത്തോടെ ആ ഗാനം മറ്റൊരാള്‍ക്ക് പാടാനും കഴിയില്ല. അത് കൊണ്ടു തന്നെ അര്‍ഹിച്ച അംഗീകാരം ആണ് അവര്‍ക്ക് കിട്ടിയത്.

മെലോഡൈന്‍, ഓട്ടോട്യൂണ്‍ എന്നിവ ഒക്കെ ഒരു നല്ല പ്രോഡക്റ്റ് ഉണ്ടാക്കാന്‍ ഉതകുന്ന സാങ്കേതിക മാര്‍ഗങ്ങള്‍ ആണ്. അത് കൊണ്ട് തന്നെ അവയുടെ ഉപയോഗം ആ നിലയ്ക്കാണ് കാണേണ്ടത്. നല്ല ഗായകനെ തിരഞ്ഞെടുക്കാന്‍ റോ വോയിസ് ഒന്നും അല്ലല്ലോ നോക്കുന്നത്? പിന്നെ നല്ല നടനെ തിരഞ്ഞെടുക്കാന്‍ make അപ്പ് ഉം ലൈറ്റിംഗ് ഉം ഇല്ലാത്ത ഫുറ്റേജ് അല്ലല്ലോ കാണുന്നത്. എത്ര റീടേക്ക് എടുത്തു എന്നും അന്വേഷിക്കാറില്ലല്ലോ ? അത് കൊണ്ട് തന്നെ ഫിനിഷ്ഡ് പ്രോഡക്റ്റ് ഇന്നുള്ള അവാര്‍ഡ് നിര്‍ണ്ണയം തീര്‍ത്തും ആ പ്രോഡക്റ്റ് ബേസ്ഡ് ആയിരിക്കും. ഏറ്റവും നല്ല പിന്നണി ഗായിക ആണ് നഞ്ചിയമ്മ എന്നാണു ജൂറി പറഞ്ഞത്. ഇന്ത്യ യിലെ ഏറ്റവും നല്ല ഗായിക എന്നല്ല.

More in News

Trending

Recent

To Top