Connect with us

മീ ടു; വീണ്ടും പൊട്ടിത്തെറിച്ച് നടൻ വിനായകൻ; അടുത്ത വിവാദത്തിന് തിരികൊളുത്തി

Actor

മീ ടു; വീണ്ടും പൊട്ടിത്തെറിച്ച് നടൻ വിനായകൻ; അടുത്ത വിവാദത്തിന് തിരികൊളുത്തി

മീ ടു; വീണ്ടും പൊട്ടിത്തെറിച്ച് നടൻ വിനായകൻ; അടുത്ത വിവാദത്തിന് തിരികൊളുത്തി

മീ ടു വിഷയത്തിൽ വീണ്ടും പൊട്ടിത്തെറിച്ച് നടൻ വിനായകൻ. തനിക്കെതിരെ മീ ടു ആരോപണ൦ ഉന്നയിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും മാനസികവും ശാരീരികവുമായ ഉപദ്രവത്തെ ആണ് മീ ടു എന്ന് പറയുന്നതെന്നും അതൊരു വലിയ കുറ്റകൃത്യമാണെന്നും അതു വച്ച് തമാശ കളിക്കരുതെന്നും പറഞ്ഞാണ് വിനായകൻ പൊട്ടിത്തെറിച്ചത്. തന്റെ പുതിയ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി നടത്തി വാർത്ത സമ്മേളനത്തിലാണ് വിനായകൻ ഇന്ന് മാധ്യമങ്ങളെ കണ്ടത്.

മുൻപൊരു സിനിമ പുറത്തിറങ്ങ​ുന്നതിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് വിനായകന്റെ വിവാദ പരാമർശം. അന്ന്, വിനായകൻ പറഞ്ഞതിങ്ങനെയായിരുന്നു

`എന്താണ് മീ ടു? ഒരു പെണ്ണിനെ സെക്‌സ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ അത് അവളോട് എങ്ങനെ ചോദിക്കും? ഒപ്പം കൂട്ടത്തിലിരുന്ന ഒരു മാധ്യമപ്രവര്‍ത്തകയെ കൈചൂണ്ടിയിട്ട് എനിക്കവരെ സെക്‌സ് ചെയ്യണമെന്നുണ്ടെങ്കില്‍ ഞാനവരോട് ചോദിക്കും…’. ഇന്ന് നടന്ന വാർത്ത സമ്മേളനത്തിനിടെ വീണ്ടും മീടു വിഷയം വന്നപ്പോഴാണ് മാധ്യമങ്ങളോട് രോഷം കൊണ്ടത്. തന്റെ പഴയ പ്രസ്താവനയെ വീണ്ടും ന്യായീകരിച്ചത്. എന്നാൽ, പുതിയ പ്രതികരണവും സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ വിമർശനം ഏറ്റുവാങ്ങുകയാണ്.

More in Actor

Trending

Recent

To Top