നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വിധി എഴുതി വെച്ച് കഴിഞ്ഞു, ഇപ്പോള്‍ നടക്കുന്നത് നാടകമാണ്. ഉന്നതര്‍ക്ക് ഒരു നീതി സാധാരണക്കാര്‍ക്ക് ഒരു നീതി എന്നതാണ് സമീപനം എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍
അവര്‍ ആദ്യമെ വിധി എഴുതിവെച്ച് കഴിഞ്ഞു. വിധി തയ്യാറാണ്. ഇനി അത് പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുളളൂ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതൊക്കെ മറ്റു പല നാടകങ്ങളാണ്. അവിടെ കൊണ്ടു പോയി പേപ്പര്‍ കൊടുക്കുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ അനുഭവിക്കുന്നത് അപമാനവും പരിഹാസവും.
രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ മാറിയിട്ട് പോലും ഇവിടുത്തെ ജുഡീഷ്യറി ചോദിക്കുന്നില്ല എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന്. കീഴ്ക്കോടതിയില്‍ എന്ത് കൊണ്ട് രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ മാറിപോയി. അതിന് ഒരു കാരണം ഉണ്ടാകുമല്ലോ. ഉന്നതന് കോടതിയില്‍ പോയി നില്ക്കുമ്പോള് കോടതി ചോദിക്കുന്നത് എന്താണ് നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്തുകൂടേ. നിങ്ങള്‍ക്ക് മൊബൈല്‍ സറണ്ടര്‍ ചെയ്തുകൂടേ. ഇങ്ങനെയൊക്കെ സാധാരണക്കാരനോട് കൂടി ചോദിച്ചാല്‍ സാധാരണ ജനങ്ങള്‍ക്ക് കുറേ കൂടി കോടതിയോട് ഒരു ബഹുമാനവും വിശ്വാസവുമൊക്കെയുണ്ടാകും.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...