എന്നെ രക്ഷപ്പെടുത്താന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന് രഞ്ജിത്തേട്ടനാണ് ദിലീപിനോട് ചോദിച്ചത്. അതിനെന്താ എന്ന് ദിലീപ് മറുപടിയും നല്കി…ആ കഥ കേട്ടതോടെ ദിലീപ് ആ കഥ വേറെ ഒരാളുടെ അടുത്ത് ചെന്ന് പറയുകയും, പുള്ളി കണ്ണ് കണ്ട് കൂടാത്ത ഒരാളായി അഭിനയിക്കുകയും ചെയ്തു; വെളിപ്പെടുത്തി നിര്‍മാതാവ്
ദിലീപിനെതിരെ നിർണ്ണായക വെളിപ്പെടുത്തലുമായി നിര്‍മാതാവ് എസ് ചന്ദ്രകുമാര്‍. ദിലീപ് ചിത്രം നിര്‍മിച്ചതോടെ താന്‍ മലയാള സിനിമയില്‍ പ്രതിസന്ധിയിലായെന്നും ജീവിതം തന്നെ നഷ്ടപ്പെട്ടെന്നുമാണ് ചന്ദ്രകുമാര്‍ പറയുന്നത്. സിനിമാ മേഖലയില്‍ നിന്ന് തനിക്ക് കടുത്ത അവഗണനയാണ് നേരിട്ടതെന്നും ചന്ദ്രകുമാര്‍ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനും തന്നെ അവസരമില്ലെന്ന് പറഞ്ഞ് ഇറക്കിവിട്ടതായും ചന്ദ്രകുമാര്‍ പറയുന്നു. അതുപോലെ സിനിമാ സെറ്റില്‍ നിന്നും തനിക്ക് മോശം അനുഭവങ്ങളുണ്ടായത്. സെറ്റില്‍ നിന്ന് ഭക്ഷണം പോലും കഴിക്കാതെ മാറി നില്ക്കാന് ആവശ്യപ്പെട്ടിരുന്നുവെന്ന് ചന്ദ്രകുമാര്‍ പറഞ്ഞു. അതൊന്നും താന്‍ ഇപ്പോള്‍ മനസ്സില്‍ വെക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
സിനിമയില്‍ അഭിനയിക്കണമെന്ന് എനിക്ക് പണ്ടേ മോഹമുണ്ടായിരുന്നു. അന്ന് കാണാന്‍ സുന്ദരനൊക്കെയാണ്. കുറച്ച് നിറവുമുണ്ട്. അങ്ങനെയാണ് ഞാന്‍ ചാന്‍സ് ചോദിക്കാന്‍ പോയത്. ബാലചന്ദ്ര മേനോന് സാറിനോടാണ് അവസരം ചോദിച്ചത്. അദ്ദേഹം പറഞ്ഞു ഇവിടെ ചാന്‍സൊന്നും പൊയ്ക്കോളാന്‍ പറഞ്ഞു. എനിക്ക് വലിയ വിഷമമുണ്ടായിരുന്നു. ഇതിന് ശേഷം ആ വിഷമമൊക്കെ അമര്‍ത്തി പിടിച്ചാണ് ഒരു മേക്കപ്പ് മാന്റെ കൂടെ ഞാന്‍ ജോലിക്കായി പോയത്. സിനിമയില്‍ എങ്ങനെയെങ്കിലും കയറി കൂടുക എന്ന ലക്ഷ്യത്തോടെയായിരുന്നു മേക്കപ്പ് മാനൊപ്പം പോയത്. അതിന് ശേഷം രസകരമായ ചില കാര്യങ്ങളും നടന്നു. ആര്‍ട്ടിസ്റ്റുകള്‍ക്ക് ടച്ച് ചെയ്യാനുള്ള തുണി എന്റെ കൈയ്യില്‍ കിട്ടിയപ്പോള്‍, ഈ കോണകമെല്ലാം ഞാന്‍ കഴുകണോ എന്ന് മേക്കപ്പ് മാനോട് ചോദിച്ചെന്നും ചന്ദ്രകുമാര്‍ പറഞ്ഞു.
നിന്നെ ചുമ്മാതല്ല ബാലചന്ദ്ര മേനോന് ഓടിച്ചത്, ഈ സ്വഭാവം കാരണമാണെന്ന് മേക്കപ്പ്മാന് തന്നെ പരിഹസിക്കുകയും ചെയ്തു. ഈയൊരു അഞ്ചാറ് ദിവസത്തേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ മാറി. പിന്നെ വടക്കന്‍ വീരഗാഥ, 1921, പോലുള്ള ചിത്രങ്ങളൊക്കെ ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. തൃശൂരും, കോഴിക്കോടുമൊക്കെയായി അന്ന് പിടിച്ച് നില്‍ക്കുകയായിരുന്നു. കോഴിക്കോടാണ് അന്ന് ഷൂട്ടിംഗ് കേന്ദ്രം. മഹാറാണി ഹോട്ടലിലായിരുന്നു താമസം. പിന്നെ ഊട്ടിയിലൊക്കെയായിരുന്നു ഷൂട്ടിംഗ്. കിലുക്കം, ചിത്രമൊക്കെ ഷൂട്ട് ചെയ്യുന്ന സമയത്ത് അവരുടെ കൂടെയായിരുന്നു. അവിടെ കുറച്ച് കാലം ഉണ്ടായിരുന്നു.
ബാലചന്ദ്ര മേനോന് എന്നെ അറിയാമായിരുന്നു. പിന്നീട് മറന്നു പോയി കാണും. മണിയന്‍പ്പിള്ള രാജുവാണ് കുറച്ച് കാലം മുമ്പാണ് വീണ്ടും എന്നെ ബാലചന്ദ്ര മേനോന് പരിചയപ്പെടുത്തുന്നത്. അന്ന് എന്നോട് ഇറങ്ങി പോവാന്‍ പറഞ്ഞതൊക്കെ അങ്ങേരോട് പറഞ്ഞു. അതൊക്കെ വിധിയാണെന്ന് പറഞ്ഞു. എന്നെ വേദനിപ്പിച്ചതൊക്കെ മനസ്സിലുണ്ടെന്നും പറഞ്ഞു. ബാലചന്ദ്ര മേനോന് പിന്നീട് പ്രശ്നങ്ങളൊക്കെ ഉണ്ടായി. പക്ഷേ എന്റെ കാര്യം അത് നിമിത്തമാണെന്ന് മാത്രം പറയാം. അന്ന് ചെറുതോ വലുതോ ആയ റോളൊന്നുമല്ല ഞാന്‍ ചോദിച്ചത്. എന്തെങ്കിലും വേഷം തന്നാല്‍ മതിയെന്നാണ്. പക്ഷേ അപമാനിച്ച് ഇറക്കി വിട്ടു. അതൊന്നും ഞാന്‍ ഇനി പറയുന്നില്ല.
സുകുമാരി ചേച്ചി ഭക്ഷണമൊക്കെ കഴിക്കുമ്പോള്‍ അടുത്ത് നിന്നാല്‍ എന്നോട് മാറി നില്‍ക്കാനൊക്കെ പറയുമായിരുന്നു. അന്നേ എന്റെ മനസ്സിലുണ്ടായിരുന്നു ഇവരെയൊക്കെ എന്റെ പടത്തില്‍ അഭിനയിപ്പിക്കണമെന്ന്, എന്റെ ഡോണ്‍ എന്ന ചിത്രത്തില്‍ ഇവരെ അഭിനയിപ്പിച്ചിട്ടുണ്ട്. ഞാന്‍ എന്റെ വിഷമങ്ങള്‍ രജപുത്ര രഞ്ജിത്തിനോടാണ് പറയാറുണ്ടായിരുന്നത്. നീ വിഷമിക്കേണ്ട എന്ത് കാര്യത്തിനും ഞാന്‍ കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നോട് സിനിമ നിര്‍മിക്കാനും ആവശ്യപ്പെട്ടു. എന്റെ കൈയ്യില്‍ ആ സമയത്ത് വലിയ സാമ്പത്തികം ഒന്നുമില്ലായിരുന്നു. പക്ഷേ രഞ്ജിത്തിന്റെ വാക്ക് കേട്ടതോടെ വലിയ ത്രില്ലാവുകയും ചെയ്തു.
അങ്ങനെയിരിക്കെയാണ് ദിലീപിനെ ഒരു ഹോട്ടലില്‍ വെച്ച് കാണുന്നത്. ഒപ്പം രഞ്ജിത്തേട്ടനുമുണ്ടായിരുന്നു. എന്നെ രക്ഷപ്പെടുത്താന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന് രഞ്ജിത്തേട്ടനാണ് ദിലീപിനോട് ചോദിച്ചത്. അതിനെന്താ എന്ന് ദിലീപ് മറുപടിയും നല്കി. നമ്മള് കുട്ടിക്കാലത്ത് തന്നെ അറിയുന്നയാളല്ലേ എന്ന് ദിലീപ് പറഞ്ഞു. അങ്ങേരുടെ ഡേറ്റും കിട്ടി. കാര്യങ്ങള്‍ പ്ലാന്‍ ചെയ്തോളാനും പറഞ്ഞു. കുട്ടിക്കാലത്ത് ഞാന്‍ കണ്ടുവളര്‍ന്നതാണ് ഷാജി കൈലാസിനെ. അദ്ദേഹത്തിന്റെ വീട്ടിലെ അംഗത്തെ പോലെയായിരുന്നു ഞാന്‍. ഷാജി കൈലാസിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ സംസാരിച്ചു. ജയപ്രകാശായിരുന്നു കഥ ഉണ്ടാക്കിയത്. നല്ല ത്രില്ലുള്ള സബ്ജക്ടായിരുന്നു അത്.
ആ കഥ കേട്ടതിന് ശേഷം പ്രശ്നമായി. ദിലീപ് ആ കഥ വേറെ ഒരാളുടെ അടുത്ത് ചെന്ന് പറയുകയും, പുള്ളി കണ്ണ് കണ്ട് കൂടാത്ത ഒരാളായി അഭിനയിക്കുകയും ചെയ്ത സിനിമയായി മാറുകയും ചെയ്തു. ആ പടം നിര്‍മിച്ചത് മഹിയാണ്. എനിക്ക് ആ ചിത്രം കിട്ടിയില്ല. പിന്നീട് ഷാജി കൈലാസ് മുന്‍കൈയ്യെടുത്താണ് എനിക്കൊരു ചിത്രം ചെയ്ത് തരാന്‍ തീരുമാനിച്ചത്. ഷാജി കൈലാസ് സാറിന്റെ ഭാര്യ എപ്പോഴും മുന്‍കൈ എടുത്തിരുന്നു. ഞാന്‍ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നായിരുന്നു ഷാജി കൈലാസ് സാറിന്റെ അമ്മയും അച്ഛനും ഭാര്യയും വരെ വിചാരിച്ചിരുന്നത്. അങ്ങനെ ഡോണ്‍ എന്ന സിനിമ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതില്‍ ഞാന്‍ നല്കിയ സാമ്പത്തികം നോക്കുമ്പോള്‍ എനിക്ക് ഇനിയും ഷാജി കൈലാസിനെ സഹായിക്കേണ്ടി വരും.
ആ സിനിമയില്‍ ഒരുപാട് വിഷമവും പ്രശ്നങ്ങളുമുണ്ടായി. എന്നെ ഒരുപാട് പേര് ചതിച്ചു. വിശ്വസിച്ചേല്‍പ്പിച്ച പലരും എന്നെ ചതിച്ചു. ഞാന്‍ അറിയാതെ അമൃത ചാനലില്‍ ആ ചിത്രം പ്രദര്‍ശിപ്പിച്ചു. ആരോ അത് വിറ്റതാണ്. എന്റെ ചെക്കിലെ കൈയ്യൊപ്പ് പോലും വ്യാജനായി ഇട്ടതാണ്. ഒരുപാട് കള്ളത്തരങ്ങള്‍ സിനിമയില്‍ നടക്കുന്നുണ്ട്. ഇതൊക്കെ ഒരിക്കല്‍ പുറത്തുകൊണ്ടുവരും. എന്നെ വേദനിപ്പിച്ച ഒരുപാട് പേരുണ്ട്. അവര്‍ എന്നോട് ചിരിച്ച് കാണിക്കുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ തിരിച്ച് കാണിക്കുന്നുണ്ട്. അവരുടെ കാര്യങ്ങളൊക്കെ പുറത്തുവരും. സത്യസന്ധന്മാര്ക്കൊക്കെ പിടിച്ച് നില്ക്കാന് വലിയ പാടാണ്. ദിലീപ് ഒരു പ്രശ്നത്തില്‍ നില്‍ക്കുകയാണ്. അപ്പോള്‍ ഞാന്‍ രംഗത്ത് വരുന്നത് ശരിയല്ല. എനിക്ക് അഡ്രസുണ്ടായി തന്നയാളാണ്. അതുകൊണ്ട് പലയിടത്തും ദിലീപിന്റെ പേര് പറയാതിരുന്നതെന്ന് ചന്ദ്രകുമാര്‍ പറഞ്ഞു.
