Connect with us

കോടതി വിധിയില്‍ തൃപ്തരല്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കണം. അതിലും തൃപ്തരല്ലെങ്കില്‍ അതിന്റെ മേല്‍ക്കൊടതിയെ സമീപിക്കണം,ജഡ്ജിയെ മാറ്റി വേറെ നല്ല ജഡ്ജിനെ കൊണ്ടുവരണമെന്ന് പറയില്ല; ആക്രമിക്കപ്പെട്ട നടിയ്‌ക്ക് എതിരെ സിദ്ദിഖ്

News

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്‌ക്കെതിരെ നടന്‍ സിദ്ദിഖ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. ഉപതെരഞ്ഞെടുപ്പില്‍ അതിജീവിതയുടെ പരാതി ചര്‍ച്ചാ വിഷയമായല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അതെന്താ അവര്‍ മത്സരിക്കുന്നുണ്ടോ എന്ന് സിദ്ദിഖ് ചോദിച്ചു. അതിജീവിതയുടെ പരാതി ഇവിടെ വിഷയമാക്കിയത് എന്തിനാണെന്ന് പോലും തനിക്കറിയില്ലെന്നും സിദ്ദിഖ് പ്രതികരിച്ചു.

കോടതി വിധിയില്‍ തൃപ്തരല്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കണം. അതിലും തൃപ്തരല്ലെങ്കില്‍ അതിന്റെ മേല്‍ക്കൊടതിയെ സമീപിക്കണമെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.’എനിക്കെതിരെ ഒരു കേസ് കോടതിയിലുണ്ടെങ്കില്‍ ഞാനൊരിക്കലും ഈ ജഡ്ജി ശരിയല്ല. എനിക്ക് ഈ ജഡ്ജിന്റെ അടുത്ത് നിന്ന് നീതി കിട്ടില്ല

ഈ ജഡ്ജിയെ മാറ്റി വേറെ നല്ല ജഡ്ജിനെ കൊണ്ടുവരണമെന്ന് ഞാന്‍ പറയില്ല. ആ ജഡ്ജിന്റെ വിധി എനിക്ക് അനുകൂലമല്ലെങ്കില്‍ എനിക്ക് അനുകൂലമായ വിധി കിട്ടണമെന്ന് പ്രതീക്ഷിച്ച് ഞാന്‍ മേല്‍ക്കോടതിയെ സമീപിക്കും. അതാണ് ജനാധിപത്യ ഭരണ സംവിധാനത്തിന്റെ രീതിയില്‍ നമ്മള്‍ പാലിച്ചുപോരുന്ന ഒരു മര്യാദ.സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസും സമൂഹം ചര്‍ച്ച ചെയ്യേണ്ടത് തന്നെയാണെന്നായിരുന്നു സംവിധായകന്‍ ലാലിന്റെ പ്രതികരണം. നടിയുടെ പരാതി രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ളതെന്ന് വ്യാഖ്യാനിച്ചത് നിർഭാഗ്യകരമെന്ന് നടി റിമ കല്ലിങ്കൽ പറഞ്ഞത്

More in News

Trending

Recent

To Top