Connect with us

ഭരണമുന്നണിയിലെ ഉന്നതരുമായി ദിലീപിന് അവിശുദ്ധ ബന്ധം..ദിലീപിന്റെ നെഞ്ച് കൂട് തകർത്തു ഉഗ്രൻ ബോംബ് പൊട്ടിച്ച് നടി, എല്ലാ കണ്ണുകളും കൊച്ചിയിലേക്ക് ഇനി മണിക്കൂറുകൾ മാത്രം, ഇന്ന് നിർണ്ണായക ദിനം

News

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒരു ദിവസവും നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്.

കേസ് ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് പരിഗണിക്കും. രാഷ്‌ട്രീയ സമ്മർദ്ദത്തിന്റെ പേരിൽ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് ഇവർ ആരോപിച്ചു. ഭരണമുന്നണിയിലെ ഉന്നതരുമായി ദിലീപിന് അവിശുദ്ധ ബന്ധം ഉണ്ടെന്നും ഹർജിയിൽ പറയുന്നു.

ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള ദൃശ്യങ്ങൾ ചോർന്നതിൽ വിചാരണക്കോടതി ജഡ്ജിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. കുറ്റവാളികളെ രക്ഷിക്കാനുള്ള നിക്ഷിപ്ത താത്പര്യമാണ് വിചാരണക്കോടതി ജഡ്ജിയുടേതെന്ന് സംശയിക്കുന്നതായും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ബെഞ്ച് മാറുന്ന കാര്യം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി അപേക്ഷ നൽകിയിരുന്നുവെങ്കിലും ഹൈക്കോടതി രജിസ്ട്രി തീരുമാനം എടുത്തിരുന്നില്ല.

അതേസമയം അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജ് കൗസര്‍ എടപ്പഗത്ത് സ്വമേധയാ ഒഴിഞ്ഞിട്ടും ഹര്‍ജി അതേ ബെഞ്ചില്‍. ജഡ്ജ് സ്വമേധയാ പിന്‍വാങ്ങിയിട്ടും അസി. രജിസ്ട്രാര്‍ ഹര്‍ജി മാറ്റിയില്ല. സംഭവത്തില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അതിജീവിത.അതിജീവിത അവിശ്വാസം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ജഡ്ജ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് മാറിയത്. ജഡ്ജിനെ വിശ്വാസമില്ലെന്നും ഹര്‍ജി മറ്റൊരു ബഞ്ചില്‍ പരിഗണിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

വിചാരണകോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും മെമ്മറി കാര്‍ഡിലെ കൃത്രിമത്വം വിചാരണക്കോടതി ജഡ്ജി മൂടിവെയ്ക്കാന്‍ ശ്രമിച്ചെന്നും അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചു.

More in News

Trending

Recent

To Top