Connect with us

കാവ്യയിലേക്കും അന്വേഷണം എത്തിയപ്പോൾ എല്ലാം മാറിമറിഞ്ഞു ; ദിലീപിനെ രക്ഷിക്കുന്നത് ആ കൈകൾ ; മറനീക്കി എല്ലാം പുറത്തേക്ക് !

News

കാവ്യയിലേക്കും അന്വേഷണം എത്തിയപ്പോൾ എല്ലാം മാറിമറിഞ്ഞു ; ദിലീപിനെ രക്ഷിക്കുന്നത് ആ കൈകൾ ; മറനീക്കി എല്ലാം പുറത്തേക്ക് !

കാവ്യയിലേക്കും അന്വേഷണം എത്തിയപ്പോൾ എല്ലാം മാറിമറിഞ്ഞു ; ദിലീപിനെ രക്ഷിക്കുന്നത് ആ കൈകൾ ; മറനീക്കി എല്ലാം പുറത്തേക്ക് !

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്ന സാഹചര്യത്തിൽ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര
എ ഡി ജി പി ശ്രീജിത്തിനെ മാറ്റിയത് മുതൽ നടി ആക്രമിക്കപ്പെട്ട കേസിൽ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന് ബൈജു കൊട്ടാരക്കര .കാവ്യയിലേക്കും വക്കീലൻമാരിലേക്കും അന്വേഷണം പോയപ്പോൾ കാര്യങ്ങൾ എല്ലാം മാറി.കേസന്വേഷണം അവസാനിപ്പിക്കാൻ പറയുന്നത് ഇപ്പോഴത്തെ ഡി ജി പിയാണ്. അദ്ദേഹമാകട്ടെ മുൻ ഡിജിപി ബെഹ്റയുടെ അടുത്ത സുഹൃത്താണെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു. ട്വന്റി ഫോർ ന്യൂസ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബൈജു കൊട്ടാരക്കര. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

എ ഡി ജി പി ശ്രീജിത്തിനെ മാറ്റിയത് മുതൽ നടി ആക്രമിക്കപ്പെട്ട കേസിൽ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നുണ്ട്. നേരത്തേ നല്ല നിലയിലായിരുന്നു കേസ് പോയിക്കോണ്ടിരുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിൽ താത്പര്യം എടുത്ത ആൾ മുഖ്യമന്ത്രിയായിരുന്നു. എന്നാൽ അതേ മുഖ്യമന്ത്രിയാണ് ഇപ്പോൾ പോലീസ് മന്ത്രി. എ ഡി ജി പി ശ്രീജിത്തിനെ മാറ്റിയത് അദ്ദേഹം എന്തേ അറിഞ്ഞില്ലേ? പാതിവെന്ത തെളിവുകളാണ് പ്രോസിക്യൂഷൻ നൽകുന്നതെന്നാണ് കോടതി വിമർശിച്ചത്. എന്നാൽ ഇപ്പോൾ പാതി പോലും വേകാത്ത തെളിവുകളുമായാണ് പ്രോസിക്യൂഷൻ കോടതിയിലേക്ക് പോകാനൊരുങ്ങുന്നത്.

നടൻ ദിലീപിനെ പ്രതി ചേർക്കാതിരിക്കാൻ പൊലീസിലെ ഉന്നതൻ 50 ലക്ഷം രൂപ വാങ്ങിയെന്ന വാർത്തയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. ആരാണ് കൈക്കൂലി വാങ്ങിയത്? മുൻ ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്റ തന്നെയല്ലേ കേസിൽ ആദ്യം തുരങ്കം വെച്ചത്. കേസിൽ ദിലീപിനെ പ്രതി ചേർക്കാതെയായിരുന്നു ആദ്യം ബഹ്റ ഇടപെട്ട് കുറ്റപത്രം സമർപ്പിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസിൽ നിരവധി തെളിവുകൾ ഉണ്ട്. 200 മണിക്കൂർ ഓഡിയോകളുണ്ട്. രാമൻപിള്ളയേയും കൂട്ടത്തിലുള്ള അഭിഭാഷകരേയും ചോദ്യം ചെയ്തിട്ടില്ല. കാവ്യ മാധവനിലേക്ക് അന്വേഷണം പോയിട്ടില്ല. ശരതിനെ അറസ്റ്റ് ചെയ്യാമെങ്കിൽ എന്തുകൊണ്ട് കാവ്യയെ അറസ്റ്റ് ചെയ്യുന്നില്ല. കാവ്യയിലേക്കും വക്കീലൻമാരിലേക്കും അന്വേഷണം പോയപ്പോൾ കാര്യങ്ങൾ എല്ലാം മാറി.കേസന്വേഷണം അവസാനിപ്പിക്കാൻ പറയുന്നത് ഇപ്പോഴത്തെ ഡിജിപിയാണ്. അദ്ദേഹമാകട്ടെ ബെഹ്റയുടെ അടുത്ത സുഹൃത്താണ്.

സർക്കാരിന്റെ സർവ്വ രഹസ്യങ്ങളും അറിയാവുന്ന ആളാണ് രാമൻപിള്ള. സർക്കാരിന് വേണ്ടി ടി പി കേസ് അടക്കം വാദിച്ചയാളാണ് അദ്ദേഹം. അഭിഭാഷകരിലേക്ക് അന്വേഷണം പോയാൽ പലതും പുറത്തുവരുമെന്ന് സർക്കാരിന് അറിയാം. കേസിൽ സാമ്പത്തികമായ ഇടപെടലുണ്ടായിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു

അതേസമയം ഇത്രയും കാലം കേരള സർക്കാരിനേയും ക്രൈംബ്രാഞ്ചിനേയും ശ്ലാഖിച്ച് നടന്നവരിൽ പലർക്കും ഇപ്പോൾ ഹാലിളകിയിരിക്കുകയാണെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത അഡ്വ ശ്രീജിത്ത് പെരുമനയുടെ പരിഹാസം. കേസിൽ ഒന്നാം പ്രതി ജയിലിൽ തുടരുകയാണ്. രണ്ടാം പ്രതക്ക് ജാമ്യം കിട്ടി,അത്തരത്തിൽ കേസിൽ പല പ്രതികൾ ഉണ്ടെങ്കിലും എല്ലാവരും ലക്ഷ്യം വെയ്ക്കുന്നത് എട്ടാം പ്രതി ദിലീപിനെയാണ്.

ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പ്രോസിക്യൂഷൻ തെളിവ് ഹാജരാക്കാൻ തയ്യാറാവണം. നിലവിൽ ബലാത്സംഗ കേസിൽ മറ്റാർക്കും നൽകാത്ത വലിയ സഹായങ്ങൾ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഇപ്പോൾ അതിജീവിത വീണ്ടും ഹർജിയുമായി കോടതിയെ സമീപിച്ചത് കേസ് അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നതിനാണ്.

തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും തൻറെ ഭാഗം വിചാരണ കോടതി കേൾക്കാൻ തയ്യാറാകുന്നില്ലെന്നും കാണിച്ച് അതിജീവിത നേരത്തേയും കോടതിയെ സമീപിച്ചിരുന്നു. അന്ന് കേസിൽ പ്രോസിക്യൂഷനും കക്ഷി ചേർന്നു. എന്നാൽ വിചാരണ കോടതിക്കെതിരെ അല്ല മറിച്ച് അതിജീവതയേയും പ്രോസിക്യൂഷനേയുമാണ് കോടതി ശകാരിച്ചതെന്നും ശ്രീജിത്ത് പെരുമന പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top