Connect with us

ദിലീപിന്‍റെ ശബ്ദ രേഖ കേൾപ്പിച്ചപ്പോൾ കാവ്യയെ മറുപടി ഇങ്ങനെ; ക്രൈം ബ്രാഞ്ചിനെ ഞെട്ടിച്ചു…സിനിമയെ വെല്ലുന്ന തിരക്കഥ… പിന്നിൽ ആ വക്ര ബുദ്ധിയോ?

News

ദിലീപിന്‍റെ ശബ്ദ രേഖ കേൾപ്പിച്ചപ്പോൾ കാവ്യയെ മറുപടി ഇങ്ങനെ; ക്രൈം ബ്രാഞ്ചിനെ ഞെട്ടിച്ചു…സിനിമയെ വെല്ലുന്ന തിരക്കഥ… പിന്നിൽ ആ വക്ര ബുദ്ധിയോ?

ദിലീപിന്‍റെ ശബ്ദ രേഖ കേൾപ്പിച്ചപ്പോൾ കാവ്യയെ മറുപടി ഇങ്ങനെ; ക്രൈം ബ്രാഞ്ചിനെ ഞെട്ടിച്ചു…സിനിമയെ വെല്ലുന്ന തിരക്കഥ… പിന്നിൽ ആ വക്ര ബുദ്ധിയോ?

സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തുടങ്ങിയത്. ദിലീപിന്‍റെ സുഹൃത്തായ ശരത്തിനെ മാത്രം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി കുറ്റ പത്രം നല്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ അന്വേഷണ സംഘം.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്താണ് ദിലീപിന്‍റെ വീട്ടിലെത്തിച്ചതെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ മൊഴി. ഈ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമെത്തിയോ എന്ന് സ്ഥിരീകരിക്കാൻ പോലും കഴിയാതെയാണ് അന്വേഷണം ഇപ്പോൾ അവസാനിപ്പിക്കുന്നത്. സംഭവത്തിന്‍റെ ഗൂഡാലോചനയിൽ കാവ്യാ മാധവനും പങ്കാളിയാണെന്ന വിധത്തിലുളള ചില ശബ്ദ രേഖകളും പുറത്തുവന്നിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ ”ഒന്നും ഓർമയില്ല, അറിയില്ല” എന്നാണ് കാവ്യ ഭൂരിഭാഗം ചോദ്യങ്ങൾക്കും മറുപടി നൽകിയത്. ദിലീപിന്‍റെ ശബ്ദ രേഖ കേൾപ്പിച്ചപ്പോൾപോലും ഇതാരുടെ ശബ്ദമാണ്, തനിക്ക് മനസിലായില്ലല്ലോ എന്നാണ് കാവ്യ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് മറുചോദ്യം ചോദിച്ചത്

ആലുവയിലെ വീട്ടിലെത്തി നാല് മണിക്കൂറിലേറേ കാവ്യയെ ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് എസ്.പി മോഹന ചന്ദ്രനും ഡിവൈഎസ് പി ബൈജു പൗലോസും സംഘത്തിൽ ഉണ്ടായിരുന്നു. നടിയെ ആക്രമിച്ച കസിലും വധഗൂഢാലോചനാക്കേസിലുമായിരുന്നു കാവ്യയുടെ മൊഴിയെടുത്തത്. വീട്ടിൽ അല്ലാതെ മറ്റൊരിടത്തും ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് കാവ്യ നിലപാട് എടുത്തത്തതോടെയാണ് അന്ന് വീട്ടിലെത്താൻ തീരുമാനിച്ചത്

തുടരന്വേഷണത്തില്‍ കാവ്യയെ പ്രതി ചേര്‍ക്കാനുള്ള തെളിവുകളില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. കാവ്യ കേസില്‍ സാക്ഷിയായി തുടരും.നേരത്തെ കാവ്യയെ ചോദ്യം ചെയ്തിരുന്നെങ്കിലും മറുപടികളില്‍ വ്യക്തതക്കുറവുണ്ടായിരുന്നു. ഇവയിലൊന്നും വ്യക്തത വരുത്താതെയാണ് തുടരന്വേഷണം അവസാനിപ്പിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ ഘട്ടത്തില്‍ പുറത്തു വന്ന തെളിവുകള്‍ പ്രകാരം അഭിഭാഷകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉയര്‍ന്നത്. ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു ആരോപണങ്ങള്‍. സാക്ഷികളുടെ മൊഴി മാറ്റാന്‍ അഭിഭാഷകര്‍ ഇടപെട്ടു, സാക്ഷികളെ പുതിയ മൊഴി പഠിപ്പിച്ചു, നടിയെ ആക്രമിച്ച കേസിലും വധഗൂഡാലോചനക്കേസിലും നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലാതാക്കുന്നതില്‍ ഇടപെട്ടു, തുടങ്ങിയ ആരോപണങ്ങളായിരുന്നു അഭിഭാഷകര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ദിലീപിന്റെ ഫോണില്‍ നിന്നും ലഭിച്ച ശബ്ദരേഖകള്‍, സായ് ശങ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ വെളിപ്പെടുത്തലുകള്‍ എന്നിവയിലും അഭിഭാഷകര്‍ക്കെതിരെ തെളിവുകളുണ്ടായിരുന്നു.

അഭിഭാഷകരിലൂടെ മുതിർന്ന അഭിഭാഷകനായ ബി രാമൻ പിളളയിലേക്ക് എത്താനായിരുന്നു നീക്കം. കേസ് അട്ടിമറിക്കാനും പ്രോസിക്യൂഷൻ സാക്ഷികളെയടക്കം സ്വാധീനിക്കാനും അഭിഭാഷകർ ശ്രമിച്ചതായി ശബ്ദ രേഖകളുടെ തെളിവോടെ ഹൈക്കോടതിയെ അടക്കം അറിയിക്കുകയും ചെയ്തു. എന്നാൽ അഭിഭാഷകരെ ചോദ്യം ചെയ്യാൻ ഒരു തവണ നോട്ടീസ് നൽകാൻ പോലും കഴിയാതെയാണ് ക്രൈംബ്രാഞ്ചിന്‍റെ പിൻമാറ്റം. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ നടത്തിയ ഇടപെടൽ സംബന്ധിച്ച് തികഞ്ഞ മൗനം പാലിച്ചാണ് തുടരന്വേഷണ റിപ്പോർട് തയാറാക്കുന്നത്. ഇതോടെ നടിയെ ആക്രമിച്ച കേസിൽ ആഘോഷമായിത്തുടങ്ങിയ തുടരന്വേഷണമാണ് ഇനി സമയം നീട്ടിച്ചോദിക്കേണ്ടെന്ന തീരുമാനത്തോടെ അവസാനിപ്പിക്കുന്നത്.

More in News

Trending

Recent

To Top