Connect with us

എല്ലാം ആവിയാകുന്നു പൾസർ സുനി പുറത്തേക്ക്!? വമ്പൻ ക്ലൈമാക്സിലേക്ക്..രാമൻപിള്ളയെ തൊട്ടു, ഭയന്ന് വിറച്ച് സർക്കാർ

News

എല്ലാം ആവിയാകുന്നു പൾസർ സുനി പുറത്തേക്ക്!? വമ്പൻ ക്ലൈമാക്സിലേക്ക്..രാമൻപിള്ളയെ തൊട്ടു, ഭയന്ന് വിറച്ച് സർക്കാർ

എല്ലാം ആവിയാകുന്നു പൾസർ സുനി പുറത്തേക്ക്!? വമ്പൻ ക്ലൈമാക്സിലേക്ക്..രാമൻപിള്ളയെ തൊട്ടു, ഭയന്ന് വിറച്ച് സർക്കാർ

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം ചുരുട്ടിക്കൂട്ടുകയാണ്. കാവ്യ പ്രതിയാകില്ലെന്ന് മാത്രമല്ല വക്കീലന്‍മാരും സേഫ് ആവുകയാണ്. വലിയ വിവാദം സൃഷ്ടിച്ച തുടരന്വേഷണത്തില്‍ പല സംശയങ്ങളും ബാക്കിയാക്കിയാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നത്. ഈ മാസം 30ന് കേസിലെ അധിക കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണ് പോലീസ്. വളരെ നിര്‍ണായകമായ തീരുമാനങ്ങളാണ് ക്രൈംബ്രാഞ്ച് എടുത്തിരിക്കുന്നത്. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്‍ കേസില്‍ പ്രതിയാകില്ല. കാവ്യയ്‌ക്കെതിരെ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

നടി ആക്രമിക്കപ്പെട്ട കേസിനെ അട്ടിമറിക്കുന്ന പ്രവർത്തിയാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അഡ്വ. ആശാ ഉണ്ണിത്താന്‍. അവസാനം പള്‍സർ സുനിയടക്കം ഊരിപ്പോകുന്ന സാഹചര്യത്തിലാണ് കേസ് എത്തി നില്‍ക്കുന്നത്. താഴേക്കോടതിയില്‍ നീതി ലഭിച്ചില്ലെങ്കില്‍ മേല്‍ക്കോടതിയില്‍ മോയി നീതി തേടാനുള്ള ഒരു അവരസരവും പോലും ഇല്ലാത്ത രീതിയില്‍ കേസിനെ നാമാവശേഷമാക്കുന്ന രീതിയിലേക്കാണ് ഇപ്പോഴത്തെ പോക്ക്.

ഈ ഒരു പ്രവണത വളറെ അപകടരമാണ്. രക്ഷപ്പെടാനുള്ള വഴികള്‍ വെട്ടിയിട്ടുകൊണ്ട് കേസിനെ അട്ടിമറിക്കുകയും അതോടൊപ്പം തന്നെ മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടുകയും ചെയ്യുന്ന പ്രവർത്തിയാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നതെന്നും ആശാ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

സർക്കാറിന്റെ താല്‍പര്യം മാറിക്കഴിഞ്ഞു. സർക്കാർ ആരെ പേടിച്ചിട്ടാണ് ഈ താല്‍പര്യം മാറ്റിയത്. കേവലം ദിലീപിനെ മാത്രം പേടിച്ചിട്ടാണോ, അതോ ദിലീപിന്റെ അഭിഭാഷകരെ പേടിച്ചിട്ടാണോ?. ആരുടെയെങ്കിലും രഹസ്യങ്ങളൊക്കെ പുറത്ത് വരും എന്ന് ഭയന്നാണോ ഇത്തരത്തിലുള്ള നിലപാട് മാറ്റമെന്നും അഡ്വ. ആശാ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു. ദിലീപിനെ മാത്രം പേടിച്ചിട്ടാണ് ഈ കേസ് അട്ടിമറിച്ചതെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പോലും ഈ പോലീസ് പേടിച്ചേനെ. അന്ന് സർക്കാർ ഭയപ്പെടാത്ത ഒരു വിഷയം ഇപ്പോള്‍ അഭിഭാഷകരെ തൊട്ടപ്പോഴാണ് ഉയർന്ന് വന്നത്. സർക്കാർ ഭയത്തിലാണ്. അഭിഭാഷക സംഘടന ഇടപെട്ടു, എന്തുകൊണ്ട് സർക്കാർ ഭയത്തില്‍ നില്‍ക്കുന്നുവെന്ന് നമ്മള്‍ മനസ്സിലാക്കണം.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിന് വേണ്ടി വാദിക്കുന്ന അഭിഭാഷകരെ തൊടാന്‍ ഭയപ്പെടുന്ന വലിയൊരു ഘടകം ഇതിന് പിന്നിലുണ്ട്. സാധാരണ ഇത്തരമൊരു വിഷയം വരുമ്പോള്‍ സംസ്ഥാനത്തെ പ്രതിപക്ഷത്തിനും എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. എന്നാല്‍ അവരും മിണ്ടുന്നില്ല. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. വലിയൊരു വിഷയം ഇതിനെല്ലാം പിറകിലുണ്ട്.

എ ഡി ജി പി ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയത് ഒരു സൂചനയാണ്. ഇതോടെ കൂടെ ഈ കേസ് തന്നെ മാറിപ്പോയി. അന്ന് നമ്മുടെ മനസ്സിലുണ്ടായിരുന്ന ഭയം ഇപ്പോള്‍ ക്ലിയറായി. അതുകൊണ്ടാണ് മെമ്മറിക്കാർഡ് അയക്കാതിരിക്കുന്നതും അഭിഭാഷകരെ ചോദ്യം ചെയ്യാതിരിക്കുന്നതും. പ്രോസിക്യൂട്ടറെ മാറ്റുന്നത് ഉള്‍പ്പടേയുള്ള വേറെ കാര്യങ്ങളുമുണ്ടെന്നും ആശാ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു.

ഈ കേസ് ഇങ്ങനെയൊക്കെ പോയാല്‍ മതിയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെ മാറ്റിയതെന്ന കാര്യം നമുക്കെല്ലാം മനസ്സിലായി. ഈ കേസ് മുന്നോട്ട് പോവില്ലെന്ന് അന്നേ ഞാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിലർ പറഞ്ഞത് പുതിയ ആള്‍ വരുന്നതോടെ മേല്‍നോട്ടം മാത്രമാണ് മാറാന്‍ പോവുന്നത്, അന്വേഷണത്തിന് യാതൊന്നും സംഭവിക്കാന്‍ പോവുന്നില്ലെന്നായിരുന്നു.

എന്നാല്‍ ശ്രീജിത്തിനെ മാറ്റിയതിന് ശേഷം, കേസിന് ഗുണകരമാവുന്ന രീതിയിലുള്ള എന്ത് നടപടിയാണ് അന്വേഷണ സംഘം സ്വീകരിച്ചിട്ടുള്ളത്. നാളിതുവരെ അത്തരമൊരു നടപടിയും ഉണ്ടായിട്ടില്ല. ഭാഗ്യലക്ഷ്മിയെ ചോദ്യം ചെയ്തു, ബിഷപ്പിന്റെ അടുത്തേക്ക് പോയി എന്നൊക്കെയുള്ള ചില കാട്ടിക്കൂട്ടലുകാണ് ഇവിടെ നടന്നത്. അല്ലാതെ വ്യക്തമായ ഒരു നടപടിയും എടുക്കുന്നില്ല.

നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് യാതൊരു രീതിയിലും മുന്നോട്ട് പോകേണ്ടതില്ലെന്ന് മുകളില്‍ നിന്നുള്ള ഒരു അപ്രഖ്യാപിത നിർദേശം കിട്ടിയത് പോലെ തന്നെയാണ് അന്വേഷണ സംഘം പെരുമാറുന്നത്. അതുകൊണ്ടാണ് ഈ കേസില്‍ മറ്റൊന്നും സംഭവിക്കാത്തത്. അതിന്റെ ഏറ്റവും വ്യക്തമായ നിരവധി കാര്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വരുന്നുണ്ടെന്നും അവർ വ്യക്തമാക്കുന്നു.

More in News

Trending

Recent

To Top