Connect with us

നടപടി ക്രമങ്ങള്‍ കഴിഞ്ഞു, ദിലീപിനെ ഞെട്ടിച്ച് കൊണ്ട് ആ വാർത്ത പുറത്ത്! ഉടൻ അത് സംഭവിക്കും, വിവരങ്ങൾ പുറത്ത് വിടും

News

നടപടി ക്രമങ്ങള്‍ കഴിഞ്ഞു, ദിലീപിനെ ഞെട്ടിച്ച് കൊണ്ട് ആ വാർത്ത പുറത്ത്! ഉടൻ അത് സംഭവിക്കും, വിവരങ്ങൾ പുറത്ത് വിടും

നടപടി ക്രമങ്ങള്‍ കഴിഞ്ഞു, ദിലീപിനെ ഞെട്ടിച്ച് കൊണ്ട് ആ വാർത്ത പുറത്ത്! ഉടൻ അത് സംഭവിക്കും, വിവരങ്ങൾ പുറത്ത് വിടും

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം അവസാനിപ്പിക്കുന്നത് കേസിലെ അന്വേഷണ നടപടികള്‍ പാതി വഴിയില്‍ ഉപേക്ഷിച്ച് കൊണ്ടാണ്. അതിനിടെ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ഇരയ്ക്ക് അഭിഭാഷകനെ വയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തക സിന്‍സി അനില്‍. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിട്ടുണ്ട്. എത്രയും പെട്ടെന്ന് അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുമെന്നും സിന്‍സി അനില്‍ റിപ്പോര്‍ട്ടര്‍ ടി വി ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. ഇതോടൊപ്പം കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കുറിച്ചും സിന്‍സി അനില്‍ ചാനല്‍ ചര്‍ച്ചയില്‍ സൂചിപ്പിച്ചു.

ചര്‍ച്ചയ്ക്കിടെ സക്കറിയ പറഞ്ഞ അഭിപ്രായത്തിന് മറുപടിയായണ് സിന്‍സി അനില്‍ ഇക്കാര്യം സൂചിപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നട്ടെല്ലുണ്ടോ എന്ന് പരിശോധിക്കണം എന്നായിരുന്നു അഡ്വ സക്കറിയ പറഞ്ഞത്. എന്നാല്‍ ഇതിന് മറുപടിയായി സിന്‍സി അനില്‍ പറഞ്ഞത് ഇങ്ങനെയാണ്.

ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ അഞ്ച് വര്‍ഷവും കേസ് അന്വേഷിച്ചത്. ദിലീപിനെ അറസ്റ്റ് ചെയ്ത് 85 ദിവസം ജയിലില്‍ കിടക്കാനുള്ള സാഹചര്യം ഉണ്ടായതും ബൈജു പൗലോസിന്റെ സത്യസന്ധത കൊണ്ടാണ്. അന്ന് ദിലീപ് ജയിലിലായപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ സാധിച്ചില്ല.

എന്നാല്‍ അതിന് ശേഷം അന്വേഷണത്തില്‍ ഒരു തളര്‍ച്ച വന്നിട്ടുണ്ട്. മുന്‍ ഡി ജി പി ഇവരുടെ കൈകകള്‍ കെട്ടിയിട്ട അവസ്ഥയിലായിരുന്നെന്ന് നമ്മള്‍ കണ്ടു. നിലവില്‍ അതിന് ശേഷം ബാലചന്ദ്രകുമാറിന്റെ പരാതി വന്ന്, അന്വേഷണം എ ഡി ജി പി ശ്രീജിത്ത് വന്നതിന് ശേഷവും, പഴയ ഉദ്യോഗസ്ഥര്‍ തന്നെയാണ് കേസ് അന്വേഷിക്കുന്നത്.

അതുകൊണ്ട്, അന്വേഷണ ഉദ്യോഗസ്ഥരുടെ തളര്‍ച്ചയോ, അന്വേഷണം ഇഴയുന്നതോ അല്ല. അവരെ അന്വേഷിക്കാന്‍ അനുവദിക്കുന്നില്ല. ഒന്നുകില്‍ അവര്‍ക്ക് കോടതിയിലുല്‌ള ഭയമായിരിക്കും. കോടതി അവരെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടല്ലോ, അവരെ കോടതി വിളിച്ചുവരുത്തി പേടിപ്പിക്കുന്നുണ്ടല്ലോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലുമായിരിക്കാം, മുകളില്‍ നിന്നുള്ള പ്രഷര്‍ കൊണ്ട് ചെയ്യാന്‍ പറ്റാത്തതായിരിക്കാമെന്ന് സിന്‍സി അനില്‍ പറയുന്നു.

അതിജീവിതയുടെ ഭാഗത്ത് നിന്ന് നോക്കിയാല്‍, അന്വേഷണ ഉദ്യോഗസ്ഥരെ കുറിച്ച് ഒരു പരാതിയുമില്ല, അത്രത്തോളം അവര്‍ നമ്മളോട് സഹകരിക്കുന്നുണ്ട്, അത്രത്തോളം കഷ്ടപ്പെടുന്നുണ്ട്. അവരുടെ ഭാഗത്ത് നിന്ന് നോക്കിയാല്‍ അവര്‍ വല്ലാത്ത നിരാശയിലാണ്. എന്തുകൊണ്ട് ഇപ്പോള്‍ ഈ ഒരു അവസ്ഥ വന്നെന്ന് ചോദിച്ചാല്‍, അവരുടെ കൈകള്‍ വീണ്ടും കെട്ടപ്പെട്ടിരിക്കുന്നു- സിന്‍സി അനില്‍ വ്യക്തമാക്കി.

കേസില്‍ പ്രതിഭാഗം അഭിഭാഷകരുടെ പങ്കിനെ കുറിച്ചും സിന്‍സി അഭിപ്രായം പങ്കുവച്ചു. ‘ഒരു പ്രതി അഭിഭാഷകരുടെ അടുത്ത് ചെന്നിട്ട്, ഞാന്‍ ഇങ്ങനെ തെറ്റ് ചെയ്തിട്ടുണ്ട്. എന്റെ കയ്യില്‍ ഇങ്ങനെയുള്ള കാര്യങ്ങളുണ്ടെന്ന് പറഞ്ഞാല്‍, സാധാരണ ഒരു വക്കീല്‍ പറയുക ആ തെളിവ് നശിപ്പിച്ചേക്കൂ എന്നാണ്.

എന്നാല്‍ ഇതിന് പകരം, ഈ അഭിഭാഷകര്‍ ഫോണോടു കൂടി വാങ്ങിവയ്ക്കുകയാണ് ചെയ്തത്. എന്തുകൊണ്ടാണത്, ആ വക്കീലന്മാര്‍ക്ക് അതില്‍ പങ്കുണ്ട്. ഈ കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചതിന്റെയും തെളിവുകള്‍ ആ ഫോണിലുള്ളത് കൊണ്ടാണ് അവരത് വാങ്ങിവയ്ക്കുന്നത്. അല്ലാതെ ആരാണ് ഈ റിസ്‌ക് എടുക്കുന്നത്- സിന്‍സി അനില്‍ ചോദിച്ചു.

ഈ കേസിന്റെ ഉള്ളിലോട്ട് വരുമ്പോള്‍ വക്കീലന്മാര്‍ പലരും പ്രതികളാണ്. അതിലോട്ട് എത്താതിരിക്കാന്‍ വക്കീലന്മാരുടെ പ്രഷറാണ് അന്വേഷണ മേധാവി സ്ഥാനത്ത് നിന്ന് എ ഡി ജി പി ശ്രീജിത്തിനെ മാറ്റിയത്. കേസ് ഇപ്പോള്‍ ഇഴയുന്നതിന് കാരണം, ദിലീപിനെ പേടിച്ചതുകൊണ്ടല്ല, ഇത്തരത്തിലുള്ള പലകാര്യങ്ങളും നടക്കുന്നുണ്ടെന്ന് സിന്‍സി അനില്‍ വ്യക്തമാക്കുന്നു.

More in News

Trending

Recent

To Top