News
ദിലീപിനെ ഞെട്ടിച്ച് ആ വാർത്ത, അന്വേഷണ സംഘത്തിന്റെ അഡാർ നീക്കം! മൊഴി എടുത്തതിന് പിന്നാലെ, മാരക ട്വിസ്റ്റിലേക്ക്
ദിലീപിനെ ഞെട്ടിച്ച് ആ വാർത്ത, അന്വേഷണ സംഘത്തിന്റെ അഡാർ നീക്കം! മൊഴി എടുത്തതിന് പിന്നാലെ, മാരക ട്വിസ്റ്റിലേക്ക്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര ബിഷപ്പില്‍ നിന്നാണ് അന്വേഷണ സംഘം ഏറ്റവും ഒടുവിൽ മൊഴിയെടുത്ത്. ബിഷപ്പ് വിന്‍സെന്റ് സാമുവലിന്റെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. കോട്ടയത്ത് അന്വേഷണ സംഘത്തിന് മുന്നിലാണ് ബിഷപ്പ് ഹാജരായത്.ദിലീപിനു വേണ്ടി വഴിവിട്ട് പലരെയും സ്വാധീനിച്ചെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ സാഹചര്യത്തിലാണ് നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തിയത്.
വധഗൂഢാലോചനക്കേസിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. കേസിൽ നെയ്യാറ്റിൻകര ബിഷപ്പ് ഡോക്ടർ വിൻസന്റ് സാമുവലിന്റെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് തെളിവുതേടി അന്വേഷണ സംഘത്തിന്റെ നീക്കം.
കേസിൽ ശക്തമായ തെളിവിന്റെ അഭാവം കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് അന്വേഷണങ്ങൾ കടുപ്പിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയവേ ജാമ്യത്തിന് വേണ്ടി നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. ജാമ്യത്തിന് വേണ്ടി ബിഷപ്പിനെ സമീപിക്കാന്‍ ബാലചന്ദ്ര കുമാര്‍ പണം ആവശ്യപ്പെട്ടു എന്നായിരുന്നു ദിലീപ് ആരോപിച്ചത്. ഈ പേര് പറഞ്ഞ് പല ഘട്ടങ്ങളിലായി പത്ത് ലക്ഷം രൂപ ബാലചന്ദ്ര കുമാര്‍ കൈപ്പറ്റി എന്നായിരുന്നു ആരോപണം.എന്നാൽ ബാലചന്ദ്രകുമാറിനെ പരിചയമുണ്ടെന്നും ദിലീപിനു ജാമ്യം ലഭിക്കാൻ ഇടപെട്ടിട്ടില്ലെന്നും ആരെയും സ്വാധീനിച്ചിട്ടില്ലെന്നും ബിഷപ് അന്വേഷണ സംഘത്തോടു വ്യക്തമാക്കി.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷന് പറയുന്നത്. തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടി അഭിഭാഷകര്‍ മുംബൈയില്‍ പോയതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന് കോടതിയിയെ അറിയിച്ചിരുന്നു.
ദിലീപിന്റെ ഫോണ്‍ മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചതിന് തെളിവുണ്ട്. ഫോണുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ദിലീപ് വാട്സാപ്പ് ചാറ്റുകള്‍ നശിപ്പിച്ചുവെന്നും അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചപ്പോള്‍ കോടതി പ്രോസിക്യൂഷനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ക്കൂടിയായിരുന്നു ഈ വിമര്‍ശനം.
