Connect with us

അശ്വതിയെ “മര്യാദയ്ക്ക്” വസ്ത്രം ധരിപ്പിക്കാൻ വന്ന യുവാവ് ; എത്ര കൊണ്ടാലും പഠിക്കില്ല ; കഴിഞ്ഞ വർഷം സംഭവിച്ചതും ഇതുതന്നെ ; വൈറലാകുന്ന വാക്കുകൾ !

News

അശ്വതിയെ “മര്യാദയ്ക്ക്” വസ്ത്രം ധരിപ്പിക്കാൻ വന്ന യുവാവ് ; എത്ര കൊണ്ടാലും പഠിക്കില്ല ; കഴിഞ്ഞ വർഷം സംഭവിച്ചതും ഇതുതന്നെ ; വൈറലാകുന്ന വാക്കുകൾ !

അശ്വതിയെ “മര്യാദയ്ക്ക്” വസ്ത്രം ധരിപ്പിക്കാൻ വന്ന യുവാവ് ; എത്ര കൊണ്ടാലും പഠിക്കില്ല ; കഴിഞ്ഞ വർഷം സംഭവിച്ചതും ഇതുതന്നെ ; വൈറലാകുന്ന വാക്കുകൾ !

ചെയ്ത ഷോകളെക്കാളും, അഭിനയിച്ച വേഷങ്ങളെക്കാലും അശ്വതി ശ്രീകാന്ത് ശ്രദ്ധ നേടിയത് സ്വന്തം വ്യക്തിത്വം കൊണ്ടാണ് . വളരെ പക്വതയോടെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് അശ്വിതി വ്‌ളോഗ് ഇടാറുണ്ട്. പോസിറ്റീവ് ആയ അത്തരം വീഡിയോകള്‍ നിമിഷ നേരം കൊണ്ട് വൈറലാവാറും ഉണ്ട്.

അമ്മയെ തല്ലിയാലും രണ്ട് പക്ഷം പറയുന്ന നാട്ടില്‍, അശ്വതിയുടെ പോസിറ്റീവ് പോസ്റ്റുകള്‍ക്ക് താഴെയും ചില മോശം കമന്റുകള്‍ വരാറുണ്ട്. മാന്യമായ രീതിയില്‍ അതിനോട് പ്രതികരിക്കാനും അശ്വതി ശ്രദ്ധിക്കാറുണ്ട്. ഏറ്റവും ഒടുവില്‍ നടത്തിയ അത്തരം ഒരു പ്രതികരണം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

പെണ്‍കുട്ടികളുടെ സ്‌ക്വാഡുകളുടെ പ്രാാന്യത്തെ കുറിച്ച് ഉള്ള പോസ്റ്റിന് താഴെയാണ് മോശം കമന്റുമായി ഒരാള്‍ എത്തിയത്. ‘പറയുന്ന കാര്യം അല്ല, വസ്ത്രം ആണ് പ്രാധാന്യം. എല്ലാവര്‍ക്കും മനസ്സിലാവുന്നുണ്ടാവുമല്ലോ അല്ലേ’ എന്നാണ് അശ്വതിയുടെ പോസ്റ്റ്. അതിനെ താഴെയാണ് ഒരാളുടെ മോശം കമന്റ് വന്നത്.

‘ആദ്യം നീ മര്യാദയ്ക്ക് വസ്ത്രം ധരിക്കാന്‍ ശ്രമിയ്ക്ക്, എന്നിട്ട് പറയാം കാര്യം’ എന്നായിരുന്നു കമന്റ്. ‘അവനവ ഇഷ്ടമുള്ള വസ്ത്രം ഇടാനും അഭിപ്രായം പറയാനും സ്വാതന്ത്രം ഉള്ള പെണ്ണുങ്ങളെ കാണുമ്പോള്‍ ഒരു ബുദ്ധിമുട്ട് ഒക്കെ തോന്നും. സാരമില്ല കാലം മാറി, ഇനി അങ്ങോട്ട് ഇതൊക്കെ ശീലമാവും’ എന്നാണ് അശ്വതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്,

ഇതാദ്യമായിട്ടല്ല അശ്വതി ഇത്തരത്തില്‍ പ്രതികരിക്കുന്നത്. നേരത്തെ തന്റെ ശരീരത്തെ കുറിച്ച് മോശം കമന്റ് എഴുതിയ ആള്‍ക്ക് അശ്വതി നല്‍കിയ മറുപടി വൈറലായിരുന്നു. അതും കഴിഞ്ഞ വര്ഷം ഇതേ മാസം ഏകദേശം ഇതേ ദിവസം ആയിരുന്നു.

അശ്വതി പങ്കിട്ട ചിത്രത്തിന് എതിരെ ആയിരുന്നു യുവാവ് മോശം കമന്റ് പങ്കിട്ടത്. എന്നാൽ ഇയാൾക്ക് അതിമനോഹരമായ മറുപടി നൽകിയാണ് സോഷ്യൽ മീഡിയയുടെ കൈയ്യടി അശ്വതി വാങ്ങിയെടുത്തത്. മാറിടത്തെ കുറിച്ച് പറഞ്ഞ കമെന്റിന് ഏറ്റവും മികച്ച മറുപടി തന്നെ ആണ് അശ്വതി നൽകിയത്,

സൂപ്പർ ആവണമല്ലോ… ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ്! ജീവനൂറ്റി കൊടുക്കുന്നതു കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേതുൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്”, എന്നായിരുന്നു അശ്വതി അശ്‌ളീല കമന്റിന് അശ്വതി നൽകിയ മറുപടി. വർഷങ്ങൾ മാറുന്നതല്ലാതെ സോഷ്യൽ മീഡിയ ആങ്ങളമാരുടെ കരുതൽ ഒന്നും കുറയുന്നില്ലല്ലോ എന്നാണ് അശ്വതി ശ്രീകാന്തിന് നേരെ ആവർത്തിച്ചു വരുന്ന ഇത്തരം അധിക്ഷേപം കാണുമ്പോൾ തോന്നുന്നത്.

about aswathy

Continue Reading
You may also like...

More in News

Trending

Recent

To Top