Connect with us

മുന്നോട്ട് കൊണ്ടുപോകുന്നില്ല ഇന്നോ നാളെയോ അത് സംഭവിക്കും! നിർണ്ണായക വെളിപ്പെടുത്തൽ ദിലീപിന്റെ അറസ്റ്റ് ഉടനെയോ!?

News

മുന്നോട്ട് കൊണ്ടുപോകുന്നില്ല ഇന്നോ നാളെയോ അത് സംഭവിക്കും! നിർണ്ണായക വെളിപ്പെടുത്തൽ ദിലീപിന്റെ അറസ്റ്റ് ഉടനെയോ!?

മുന്നോട്ട് കൊണ്ടുപോകുന്നില്ല ഇന്നോ നാളെയോ അത് സംഭവിക്കും! നിർണ്ണായക വെളിപ്പെടുത്തൽ ദിലീപിന്റെ അറസ്റ്റ് ഉടനെയോ!?

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം മേയ് 30തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ ദിവസങ്ങൾ മാത്രം ബാക്കി നിന്നിട്ടും കേസ് എങ്ങുമെത്താത്ത സ്ഥിതിയാണ് ഇപ്പോൾ. കാവ്യയുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ പോലും മാറിമറിയുകയാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണവുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിലപാടെന്ന് അഡ്വ ടിബി മിനി. പുനരന്വേഷണത്തിന് കൂടുതൽ സമയം ലഭിക്കുന്നതിനായി ഡിജിപിയുടെ അനുമതി തേടാനുള്ള ഒരു നിർദ്ദേശം പോലും മുകളിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. റിപ്പോർട്ടർ ചാനലിനോടായിരുന്നു അവരുടെ പ്രതികരണം.

‘നടിയെ ആക്രമിച്ച കേസിൽ മെയ് 31 നാണ് തുടരന്വേഷണം പൂർത്തിയാക്കേണ്ടത് എന്നാണ് ഹൈക്കോടതി നിർദ്ദേശം. ഇത് പാലിക്കാൻ പ്രോസിക്യൂഷൻ തയ്യാറായാൽ ഇന്നോ നാളെയോ പോലീസ് ചാർജ് ഷീറ്റ് നൽകേണ്ടി വരും. നടി ആക്രമിട്ട ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് അന്വേഷിക്കാൻ മെമ്മറി കാർഡ് എഫ്എസ്എല്ലിലേക്ക് അയക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോർവേഡ് നോട്ട് വിചാരണ കോടതി പരിഗണിക്കാത്ത സാഹചര്യത്തിലായിരുന്നു കഴിഞ്ഞ തവണ കേസന്വേഷണത്തിന് പ്രോസിക്യൂഷൻ കൂടുതൽ സമയം തേടിയത്. ആ സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണ്’.

‘നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലെന്നും ചാർജ് കൊടുക്കാമെന്നുള്ള നിലപാടാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ എടുത്തിരിക്കുന്നതെന്നാണ് വിവരം. ദിലീപിൻറെ ഫോണിൽ നിന്നും വീണ്ടെടുത്ത കെട്ടുകണക്കിന് വിവരങ്ങൾ പരിശോധിക്കാൻ വളരെ കുറഞ്ഞ അംഗങ്ങൾ ഉള്ള അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇനി അത് സാധിച്ചാൽ തന്നെ പുനരന്വേഷണത്തിന് കൂടുതൽ സമയം ലഭിക്കുന്നതിനായി ഡിജിപിയുടെ അനുമതി തേടാനുള്ള ഒരു നിർദ്ദേശം പോലും മുകളിൽ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്.

‘തുടരന്വേഷണത്തിന് എന്തുകൊണ്ടാണ് വീണ്ടും സമയം ആവശ്യപ്പെട്ട് കൊണ്ട് കോടതിയെ സമീപിക്കാത്തത്. ഡിജിപിക്കോ പബ്ലിക്ക് പ്രോസിക്യൂട്ടർക്കോ അന്വേഷണ സംഘത്തിനോ പുനരന്വേഷണത്തിന് കൂടുതൽ സമയം തേടി പോകാൻ സാധിക്കാത്ത വിധത്തിൽ അവരുടെ കൈയ്യും കാലും കെട്ടിയിരിക്കുകയാണെന്ന അവസ്ഥയാണ് ഉളളത്’.

‘സർക്കാരാണ് ഇനി മറുപടി പറയേണ്ടത്. എസ് ശ്രീജിത്തിന് പകരം നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ തലപ്പത്ത് എത്തിയ ഉദ്യോഗസ്ഥനെ സംബന്ധിച്ച് നടി ആക്രമിക്കപ്പെട്ട കേസ് എന്നത് പ്രാധാന്യം അർഹിക്കുന്ന ഒന്നല്ല. കഴിഞ്ഞ ദിവസം കേസിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇതുവരെയുള്ള അന്വേഷണം വെച്ച് ചാർജ് ഷീറ്റ് ഫയൽ ചെയ്യാനാണ് പോലീസ് ഒരുങ്ങുന്നത്’.

‘തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് കൊണ്ട് പെറ്റീഷൻ ഫയൽ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. വധഗൂഢാലോചന കേസന്വേഷിക്കാൻ ഇനിയും സമയം ഉണ്ട്. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ നിരവധി കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. അക്കാര്യങ്ങൾ ആദ്യം അന്വേഷിക്കണം. എന്നിട്ടാണ് വധഗൂഢാലോചന കേസ് അന്വേഷിക്കേണ്ടത്’,’ടിബി മിനി പറഞ്ഞു.

അതേസമയം അന്വേഷണ തലപ്പത്ത് നിന്ന് ശ്രീജിത്തിനെ മാറ്റിയതോടെ കേസിൽ മറ്റൊരു സ്ട്രാറ്റജിയാണ് നടക്കുന്നതെന്ന് അഭിഭാഷകയായ ആശ ഉണ്ണിത്താൻ പറഞ്ഞു. ‘അന്വേഷണ സംഘത്തിലെ പലരും വിരമിക്കാൻ നിൽക്കുന്നവരാണ്. അവർക്ക് നല്ല ഭയമുണ്ട്. മികച്ച ഒരു ഉദ്യോഗസ്ഥനെ അന്വേഷണ തലപ്പത്ത് അവർക്ക് ആവശ്യമുണ്ട്. എങ്കിൽ മാത്രമേ അന്വേഷണ സംഘത്തിന് കൃത്യമായ രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. സർക്കാരിന്റെ ശക്തമായ നിലപാടും ഇക്കാര്യത്തിൽ ആവശ്യമാണ്’.

‘അതിജീവിതയ്ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാക്കണം. സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും പരിപാടിയിൽ അവരെ കയറ്റിയിരുത്തി കൈയ്യടിപ്പിക്കുകയല്ല വേണ്ടത്. അന്വേഷണത്തിന് മുന്നിലുള്ള തടസങ്ങൾ നീക്കി കേസന്വേഷണം ശരിയായ രീതിയിൽ കൊണ്ടുപോകാനുള്ള സഹായം സർക്കാർ നൽകണം. അത് നൽകുന്നില്ല’.

‘അന്വേഷണ തലപ്പത്ത് പുതിയ ആളെ വെച്ചൊരു പുകമറ സൃഷ്ടിക്കുകയാണ്. ബിഷപ്പിനെയൊക്കെ ഈ ഘട്ടത്തിൽ ചോദ്യം ചെയ്ത് സമയം കളയുകയാണോ വേണ്ടത്. ചിലരെ ഇപ്പോൾ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയവരെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കാവ്യയ്ക്ക് അനാവശ്യ പ്രിവിലേജുകൾ നൽകുകയാണ്’,ആശ ഉണ്ണിത്താൻ പറഞ്ഞു.

More in News

Trending

Recent

To Top