News
നടിയെ ആക്രമിച്ച കേസ്; സായ് ശങ്കറിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങള്‍ തിരിച്ചു നല്‍കാമെന്ന് ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസ്; സായ് ശങ്കറിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങള്‍ തിരിച്ചു നല്‍കാമെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങള്‍ തിരിച്ചു നല്‍കാമെന്ന് ക്രൈംബ്രാഞ്ച്. കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഉപകരണങ്ങള്‍ മടക്കി നല്‍കാമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചത്.
ഐ പാട്, ഐ മാക്, ഫോണുകള്‍ എന്നിവയാണ് ക്രൈംബ്രാഞ്ച് തിരിച്ചുനല്‍കുന്നത്. ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഉപകരണങ്ങളില്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം കേസില്‍ ദിലീപ് തെളിവ് നശിപ്പിച്ചെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രോസിക്യൂഷന്. 12 വാട്സാപ്പ് സംഭാഷണങ്ങളും ഫോണ്‍ നമ്പറുകളും നശിപ്പിച്ചെന്നും പ്രോസിക്യൂഷന് വാദിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണ കോടതി പരിഗണിക്കുന്നതിനിടയിലായിരുന്നു പ്രോസിക്യൂഷന് ഇത് വ്യക്തമാക്കിയത്.
എന്നാല്‍ 1200 ചാറ്റുകള്‍ നശിപ്പിച്ചാലും അത് എങ്ങനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തുമെന്ന് കോടതി ചോദിച്ചു. എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ മാത്രമല്ലേ തെളിവു നശിപ്പിച്ചുവെന്ന കുറ്റം നിലില്‍ക്കുവെന്നും കോടതി പറഞ്ഞു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
മലയാള സിനിമയിൽ എന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന കാംബസ് ചിത്രമായ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ...