Connect with us

101 ശതമാനം കേസിൽ ദിലീപ് നിരപരാധിയാണ്… കേസ് കഴിഞ്ഞാൽ ഇത്രയും കാലം അദ്ദേഹത്തെ വേട്ടയാടിയതിന് ദിലീപിനോട് കേരള സമൂഹം മാപ്പ് പറയേണ്ടി വരും; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

News

101 ശതമാനം കേസിൽ ദിലീപ് നിരപരാധിയാണ്… കേസ് കഴിഞ്ഞാൽ ഇത്രയും കാലം അദ്ദേഹത്തെ വേട്ടയാടിയതിന് ദിലീപിനോട് കേരള സമൂഹം മാപ്പ് പറയേണ്ടി വരും; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

101 ശതമാനം കേസിൽ ദിലീപ് നിരപരാധിയാണ്… കേസ് കഴിഞ്ഞാൽ ഇത്രയും കാലം അദ്ദേഹത്തെ വേട്ടയാടിയതിന് ദിലീപിനോട് കേരള സമൂഹം മാപ്പ് പറയേണ്ടി വരും; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ യാതൊരു തെളിവും ഇല്ലെന്നും നടനെ പോലീസും പ്രോസിക്യൂഷനും വേട്ടയാടുകയാണെന്ന് രാഹുൽ ഈശ്വർ. കേസ് കഴിഞ്ഞാൽ ഇത്രയും കാലം അദ്ദേഹത്തെ വേട്ടയാടിയതിന് ദിലീപിനോട് കേരള സമൂഹം മാപ്പ് പറയേണ്ടി വരുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഒരു ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ.

രാഹുലിന്റെ വാക്കുകളിലേക്ക്

‘നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷൻ അല്ല വേട്ടയാടലാണ് നടക്കുന്നത്. ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധമുണ്ടെന്ന് തെളിയിക്കണ്ടേ? യഥാർത്ഥത്തിൽ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങൾ പോലീസും പ്രോസിക്യൂഷനും ചേർന്ന് ഗ്യാസടിക്കുകയാണ്. ദിലീപ് 12 ചാറ്റുകൾ നശിപ്പിച്ചിട്ടുണ്ടെങ്കിൽ ആരുമായുള്ളതാണ് അത് എന്ന് കണ്ടെത്താൻ സാധിക്കില്ലേ?’

‘ഇവിടെ സംശയത്തിന്റെ പുകമറ സൃഷ്ടിക്കുകയാണ്. 2021 ജനവരി 11 മുതൽ 2021 ആഗസ്റ്റ് 31 വരെ ഉപയോഗിച്ച ഫോണിൽ 2017 ൽ നടന്ന കുറ്റത്തിന്റെ തെളിവുണ്ടെന്ന് പറയുന്നതിൽ എന്ത് ലോജിക്കാണ് ഉള്ളത്. പോലീസും അന്വേഷണ സംഘവും നിലയില്ലാ കയത്തിൽ മുങ്ങിക്കോണ്ടിരിക്കുകയാണ്. മാധ്യമങ്ങളെ തെറ്റിധരിപ്പിച്ച് പൊതുബോധം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. കള്ളത്തെളിവ് ഉണ്ടാക്കി ദിലീപിന്റെ കുടുംബത്തെ വേട്ടയാടുകയാണ്’

‘തെളിവുകൾ ഇല്ലാത്തതിനാലാണ് കോടതിയിൽ പ്രോസിക്യൂഷൻ സ്ഥിരം ചൂളിപ്പോകുന്നത്. അതിനെ മറികടക്കാനാണ് പ്രോസിക്യൂട്ടർമാർ നിരന്തരം രാജിവെച്ച് കൊണ്ടുള്ള നാടകം നടത്തുന്നത്. കടുക് മണിയോളം പോലും തെളിവ് പോലീസിന്‍റെ കൈയ്യിൽ ഇല്ല. ഇനി തെളിവുണ്ടെങ്കിൽ അവർ മേൽക്കോടതിയെ സമീപിക്കട്ടെ. ഇനിയും അന്വേഷണ സംഘം മേൽക്കോടതിയെ സമീപിക്കും. കാവ്യയുടെ ഫോൺ വേണമെന്നും പരിശോധിക്കണമെന്നും പറയും. ഗണപതി കല്യാണം പോലെ കേസ് നീട്ടി കൊണ്ടുപോകുകയാണ് ലക്ഷ്യം’.

‘ദിലീപിന്റെ ആദ്യ ഭാര്യയുമായുള്ള ബന്ധം തകരാൻ കാരണക്കാരിയായ അതിജീവിതയ്ക്കെതിരെ ദിലീപ് ക്വട്ടേഷൻ കൊടുത്തു എന്നാണ് കേസ്. എന്നാൽ കേസിൽ ഇന്നേ വരെ പൾസർ സുനിയേയും ദിലീപിനേയും ബന്ധിപ്പിക്കുന്ന കാര്യങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ടോ? ദിലീപ് ഗൂഢാലോചനയിൽ പങ്കെടുത്തു എന്ന് തെളിയിക്കണമെങ്കിൽ സംഭവം നടക്കും മുൻപ് ദിലീപും പൾസർ സുനിയും ബന്ധമുണ്ടെന്നും അവർ തമ്മിൽ സംഭാഷണം നടത്തിയെന്നും തെളിയിക്കണം’.

‘ദിലീപിന്റെ മൂക്ക് ചെത്തിക്കളയാം എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ ഉണ്ടയാണ്.ഒരു കോപ്പും ഇവിടെ സംഭവിക്കാൻ പോകുന്നില്ല. എത്ര നാളുകളായി പ്രോസിക്യൂഷൻ കോടതിയുടെ തിണ്ണ നിരങ്ങുകയാണ്. എന്തെങ്കിലും കാര്യമുണ്ടായോ? ദിലീപിനെതിരെ തെിളിവുണ്ടെങ്കിൽ ശിക്ഷിക്കണം. എന്നാൽ ദിലീപിനെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിനോടുള്ള അസൂയ കൊണ്ടാണ്. പുരുഷൻമാരോടുള്ള വിരോധം കൊണ്ടാണ്’.

‘ദിലീപിനേയും കാവ്യയേയും മീനാക്ഷിയേയും വെറുതേ ബുദ്ധിമുട്ടിക്കുകയാണ്. 101 ശതമാനം കേസിൽ ദിലീപ് നിരപരാധിയാണ്. കേസ് കഴിഞ്ഞാൽ ഇത്രയും കാലം അദ്ദേഹത്തെ വേട്ടയാടിയതിന് ദിലീപിനോട് കേരള സമൂഹം മാപ്പ് പറയേണ്ടി വരും. അതിജീവിത പരാതി കൊടുത്തത് ദിലീപിനെതിരെ ആയിരുന്നില്ല. കേസിൽ മാസങ്ങൾക്ക് ശേഷമാണ് ദിലീപ് അറസ്റ്റിലാവുന്നത്. പോലീസിന്റേയും ചില സ്ഥാപിത താത്പര്യക്കാരുടേയും ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കേസിൽ ദിലീപിനെ കുടുക്കിയത്’.

‘ദിലീപ് എന്ന നടനെ ഇല്ലാതാക്കാൻ ഒരു ലോബി പ്രവർത്തിച്ചു. നടി ആക്രമിക്കപ്പെട്ട കേസ് അവർ തുറുപ്പ് ചീട്ടായി എടുത്തുകൊണ്ട് ദിലീപിനെ ആക്രമിക്കുകയായിരുന്നു. ദിലീപിനെതിരെ ഒരു തെളിവും ഇല്ല. വിചാരണ കോടതി ജഡ്ജി ആണെങ്കിലും മുൻ ജയിൽ ഡിജിപി ശ്രീലേഖ ഐപിഎസ് ആണെങ്കിലും കേസിൽ ദിലീപിന് വേണ്ടി ന്യായത്തിനും നീതിക്കുമായി പറഞ്ഞത് സ്ത്രീകളാണ്.ദിലീപ് വിരോധികൾ കയ്യടി കിട്ടാനും ദിലീപിനോടുള്ള വിരോധം കാണിക്കാനും പലതും കാട്ടികൂട്ടുകയാണ്.ബാലചന്ദ്രകുമാർ പറയുന്ന അർധ സത്യങ്ങളും പച്ചക്കള്ളവും വെച്ച് എത്രകാലം ഒരാളെ വേട്ടയാടാൻ സാധിക്കും?’

‘ദിലീപിന് സിനിമാ മേഖലയിൽ നിന്നുള്ളവരുടെ ശക്തമായ പിന്തുണയുണ്ട്. എന്നാൽ സിനിമാ മേഖലയിൽ നിന്നുള്ള ഫെമിനിസ്റ്റ് ലോബികൾ അവരെ ആക്രമിക്കുമെന്ന ഭയത്തിലാണ് അവർ മിണ്ടാതിരിക്കുന്നത്. സൂപ്പർ സ്റ്റാറുകളുടെ അടക്കം പിന്തുണ ദിലീപിന് ഉണ്ട്. ഇവിടെ അന്വേഷണ ആഭാസമാണ് നടക്കുനന്ത്. അത് വരും ദിവസങ്ങളിൽ പൊളിഞ്ഞ് വീഴും’.

More in News

Trending

Recent

To Top