അഭിനയത്തോടൊപ്പം പിന്നണി ഗാന രംഗത്തേക്ക് ചുവട് വെച്ച് ശ്രീശാന്ത്
അഭിനയത്തോടൊപ്പം പിന്നണി ഗാന രംഗത്തേക്ക് ചുവട് വെച്ച് ശ്രീശാന്ത്. ബോളിവുഡ് ചിത്രമായ ‘ഐറ്റം നമ്പര്‍ വണ്ണി’ന് വേണ്ടിയാണ് ശ്രീശാന്ത് പാടുന്നത്. കൊച്ചിയിലായിരുന്നു ഗാനത്തിന്റെ റെക്കോര്‍ഡിംഗ് നടന്നത്. ചിത്രത്തില്‍ അഭിനേതാവായും ശ്രീശാന്ത് എത്തുന്നുണ്ട്.
ബാലുരാന്‍ ആണ് ‘ഐറ്റം നമ്പര്‍ വണ്‍’ സിനിമയുടെ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സണ്ണി ലിയോണും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുനില്‍ വര്‍മ, രാജ്പാല്‍ യാധവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന സിനിമയുടെ ചിത്രീരകണം ജുലൈയിലാണ് ആരംഭിക്കുക. ശ്രീശാന്ത് തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ അഭിനേതാവായി എത്തിയിട്ടുണ്ട്. ‘ടീം 5’ ആണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം.
വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രത്തില്‍ ഗസ്റ്റ് റോളിലും ശ്രീശാന്ത് എത്തുന്നുണ്ട്. മുഹമ്മദ് മുബി എന്ന് പേര് നല്‍കിയിരിക്കുന്ന കഥാപാത്രമായാണ് ശ്രീശാന്ത് അഭിനയിക്കുക. സാമന്തയുടെ ആണ്‍സുഹൃത്തിന്റെ വേഷത്തിലാണ് ശ്രീശാന്ത് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രം ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ എത്തും.Story