Connect with us

60 വർഷത്തോളം പഴക്കം..കാട് പിടിച്ച് കിടക്കുന്ന വീടിന്റെ ജനലും വാതിലും ചിതലരിച്ച് തുടങ്ങി, പ്രേം നസീറിന്‍റെ വീട് വില്പനയ്ക്ക്

News

60 വർഷത്തോളം പഴക്കം..കാട് പിടിച്ച് കിടക്കുന്ന വീടിന്റെ ജനലും വാതിലും ചിതലരിച്ച് തുടങ്ങി, പ്രേം നസീറിന്‍റെ വീട് വില്പനയ്ക്ക്

60 വർഷത്തോളം പഴക്കം..കാട് പിടിച്ച് കിടക്കുന്ന വീടിന്റെ ജനലും വാതിലും ചിതലരിച്ച് തുടങ്ങി, പ്രേം നസീറിന്‍റെ വീട് വില്പനയ്ക്ക്

തലമുറ വ്യത്യാസമില്ലാതെ എക്കാലവും പ്രേക്ഷകര്‍ നെഞ്ചിലേട്ടിയ താരമാണ് പ്രേം നസീര്‍. ഇന്നും നടനെ പ്രേക്ഷകര്‍ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. നിത്യഹരിത നായകന്‍ എന്നാണ് നസീറിനെ അറിയപ്പെടുന്നത്.

ആരാധകരെ ഏറെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് പ്രേം നസീറിന്റെ വീട് വിൽപ്പനയ്‌ക്ക് വെച്ചിരിക്കുകയാണ്. ആറ്റിങ്ങളിലുള്ള ലൈലാ കോട്ടേജ് എന്ന വീടാണ് വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്നത്. എന്നാൽ ഇത് സർക്കാർ ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രേം നസീർ വിട പറഞ്ഞ് 30 വർഷം പിന്നിടുമ്പോൾ അദേഹത്തിന്‍റെ ഓര്‍മ്മകളുറങ്ങുന്ന ഏക അവശേഷിപ്പാണ് ഈ വീട്. പ്രേം നസീറിന്‍റെ ഓർമകൾ നിറഞ്ഞ് നിൽക്കുന്ന ലൈല കോട്ടേജ് കാണാൻ ഇന്നും സിനിമ പ്രേമികൾ എത്താറുണ്ട്.

ചിറയിൻകീഴ് പുളിമൂട് ജങ്ഷന് സമീപം കോരാണി റോഡിന് ഇടതു വശത്താണ് 60 വർഷത്തോളം പഴക്കമുള്ള വീട് സ്ഥിതി ചെയ്യുന്നത്. കാട് പിടിച്ച് കിടക്കുന്ന വീടിന്റെ ജനലും വാതിലും ചിതലരിച്ച് തുടങ്ങി.

പ്രേംനസീറിന്‍റെ മൂന്ന് മക്കളില്‍ ഇളയ മകളായ റീത്തയാണ് ഭാഗം വയ്പ്പില്‍ വീട് ലഭിച്ചത്. റീത്ത ഇത് പിന്നീട് തന്‍റെ മകള്‍ക്ക് നൽകി. കുടുംബസമേതം അമേരിക്കയിൽ താമസിക്കുന്ന ഇവർക്ക് വീട് നിലനിര്‍ത്താന്‍ താലപര്യമില്ലാത്തതിനാല്ലാണ് ഇപ്പോള്‍ വില്‍പനക്ക് വെച്ചിരിക്കുന്നത്. മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്നു പ്രേം നസീറിന്‍റെ ലൈല കോട്ടേജ് സർക്കാർ വിലയ്ക്ക് വാങ്ങി സ്മാരകം ആക്കണമെന്നാണ് നാട്ടുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ആവശ്യം. വീടിന് പഴക്കമുണ്ടെങ്കിലും കോണ്‍ക്രീറ്റിനോ ചുമരുകള്‍ക്കോ കേടുപാടില്ല.

More in News

Trending

Recent

To Top